ട്രോളുകൾക്കും പരിഹാസങ്ങൾക്കും വിട; ബ്രിട്ടിഷ് യുദ്ധവിമാനം എഫ് 35 നാളെ പത്മനാഭന്റെ മണ്ണിൽ നിന്നും മടങ്ങും

ബ്രിട്ടിഷ് യുദ്ധവിമാനമായാ എഫ് 35 തകരാറുകൾ എല്ലാം പരിഹരിച്ച് നാളെ ബ്രിട്ടനിലേക്ക് പറന്നുയരും. വിമാനം പാറക്കലിന് സജ്ജമായി ഹാങ്ങറിൽ നിന്നും പുറത്തിറക്കിയിട്ടുണ്ട്. വിമാനം പുറത്തിറക്കി അവസാന ഘട്ട പരിശോധനകൾ നടന്നു വരികയാണ്. കാലാവസ്ഥ അനുകൂലമായാൽ ഇന്ന് തന്നെ തിരികെ പറക്കാനുള്ള തീരുമാനവും പരിഗണനയിലുണ്ട്.
വിമാനത്തിന്റെ തകരാറുകൾ പരിഹരിക്കാനെത്തിയ സംഘവും നാളെ തിരികെ പുറപ്പെടും. സംഘത്തെയും തകരാർ പരിഹരിക്കാൻ കൊണ്ടുവന്ന ഉപകരണങ്ങളും തിരികെ കൊണ്ട് പോകാൻ ഗ്ലോബ്മാസ്റ്റർ വിമാനം നാളെ തിരുവനന്തപുരത്ത് എത്തും.
ഇന്ത്യ-പസഫിക് റീജിയണിലൂടെ സഞ്ചരിക്കുകയായിരുന്ന ബ്രിട്ടിഷ് നാവികസേനയുടെ വിമാനവാഹിനി കപ്പലില്‍നിന്നു പറന്നുയര്‍ന്ന എഫ് 35 ബി യുദ്ധവിമാനം ഇന്ധനം കുറഞ്ഞതിനെ തുടർന്നാണ് കഴിഞ്ഞ മാസം ജൂൺ 14നാണ് തിരുവനന്തപുരത്ത് ഇറക്കിയത്. വിമാനത്താവളത്തില്‍ യുദ്ധവിമാനം നിര്‍ത്തിയിട്ടതിന്റെ പാര്‍ക്കിങ് ഫീസ് അദാനി ഗ്രുപ്പിന് ബ്രിട്ടിഷ് ഗവണ്മെന്റ് നൽകും.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here