SV Motors SV Motors

റൊണാൾഡോയ്ക്കും ബെൻസേമയ്ക്കും പിന്നാലെ നെയ്മറും സൗദി പ്രൊ ലീഗിലേക്ക്

പിഎസ്ജി വിടാൻ സന്നദ്ധത അറിയിച്ച ബ്രസീലിയൻ സൂപ്പർ താരം നെയ്മറിനെ സൗദി പ്രോ ലീഗ് ക്ലബ് അൽ ഹിലാൽ സ്വന്തമാക്കി. നെയ്മറുടെ ട്രാൻസ്ഫർ സംബന്ധിച്ച് പിഎസ്ജിയും അൽ ഹിലാലും ധാരണയിലെത്തിയതായി പ്രമുഖ ഫുട്ബോൾ ട്രാൻസ്ഫർ നിരീക്ഷകനായ ഫാബ്രിസിയോ റൊമാനോ ട്വീറ്റ് ചെയ്തു.

ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്കും കരിം ബെൻസിമയ്ക്കും പിന്നാലെയാണ് നെയ്മർ സൗദി പ്രോ ലീഗിലേക്ക് എത്തുന്നത്. 98.5 മില്യൺ ഡോളറിനാണ് നെയ്മർ അൽ ഹിലാലുമായി രണ്ട് വർഷത്തെ കരാറിൽ ഒപ്പുവെച്ചത്.

കൈമാറ്റവുമായി ബന്ധപ്പെട്ട് ഇരു ക്ലബ്ബുകളും ധാരണയിലെത്തിയെന്നും ട്രാൻസ്ഫറിനായുള്ള നടപടിക്രമങ്ങൾ പൂർത്തിയായി വരുന്നുവെന്നും റൊമാനോ ട്വീറ്റിൽ വ്യക്തമാക്കി.

ഒരു വർഷം കൂടി കരാറുണ്ടെങ്കിൽ പോലും നെയ്മർ പി എസ് ജി വിടാൻ തീരുമാനിച്ചിരുന്നു. താരം ബാഴ്‌സലോണയിലേക്ക് തിരികെ പോകാൻ ആഗ്രഹിച്ചെങ്കിലും അത് നടക്കാതെ വന്നതോടെയാണ് താരം സൗദി പ്രൊ ലീഗിലേക്ക് പോകാൻ തീരുമാനിച്ചത്.

അൽ ഹിലാലിൽ 88 മില്യൺ ഡോളറായിരിക്കും നെയ്മർക്ക് സീസണിലെ പ്രതിഫലം.

സൂപ്പർ താരം ക്രിസ്റ്റ്യാനൊ റൊണാൾഡോയെ റെക്കോർഡ് തുകക്ക് സ്വന്തമാക്കിയ സൗദി പ്രൊ ലീഗ് ടീമായ അൽ നസ്ര് ആണ് സൗദി ലീഗിലേക്ക് സൂപ്പർ താരങ്ങളുടെ ഒഴുക്കിന് കാരണമായത്.

കഴിഞ്ഞ സീസണൊടുവിൽ പ്രൊ ലീഗ് ടീമായ അൽ ഇത്തിഹാദ് ഫ്രഞ്ച് സൂപ്പർ താരം കരീം ബെൻസേമയെയും ടീമിലെത്തിച്ചിരുന്നു.




whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top