ട്രയിനില്‍ നിന്നും കുതിച്ച് പാഞ്ഞ് അഗ്‌നി മിസൈല്‍; പരീക്ഷണം വിജയമെന്ന് ഡിആര്‍ഡിഒ; പ്രതിരോധ മേഖലയില്‍ വമ്പന്‍ നേട്ടം

പ്രതിരോധ മേഖലയില്‍ സുപ്രധാന നേട്ടം കൈവരിച്ച് ഇന്ത്യ. അഗ്‌നി-പ്രൈം മിസൈലിന്റെ റെയില്‍ അധിഷ്ഠിത വിക്ഷേപണം വിജയം. ഒഡീഷ ബാലസോറിലെ ഇന്റഗ്രേറ്റഡ് ടെസ്റ്റ് റേഞ്ചിലായിരുന്നു മിസൈലിന്റെ പരീക്ഷണം വിജയകരമായി പൂര്‍ത്തിയാക്കിയത്. സ്വയം പ്രതിരോധ സാങ്കേതിക വിദ്യയില്‍ ഇന്ത്യ ഒരു പ്രധാന നാഴികക്കല്ല് പിന്നിട്ടതായി ഡിഫന്‍സ് ഡെവലെപ്‌മെന്റ് ഓര്‍ഗനൈസേഷന്‍ (ഡിആര്‍ഡിഒ) അറിയിച്ചു.
പ്രത്യേകം രൂപകല്‍പ്പന ചെയ്ത റെയില്‍ അധിഷ്ഠിത മൊബൈല്‍ ലോഞ്ചറില്‍ നിന്നാണ് മിസൈല്‍ വിക്ഷേപിച്ചത്. പരീക്ഷണം അതിന്റെ എല്ലാ ലക്ഷ്യങ്ങളും നിറവേറ്റിയാതായി ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി . നിലവില്‍ കുറച്ച് രാജ്യങ്ങള്‍ക്ക് മാത്രമുള്ള ഒരു പ്രതിരോധ ശേഷിയാണ് ഇന്ത്യും സ്വന്തമാക്കിയത്. പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് തന്റെ ഔദ്യോഗിക എക്‌സ് ഹാന്‍ഡില്‍ പരീക്ഷണത്തെക്കുറിച്ചുള്ള വിവരങ്ങള്‍ പങ്കുവെച്ചിട്ടുണ്ട്.
റെയില്‍ അധിഷ്ഠിത ലോഞ്ചറില്‍ ഘടിപ്പിച്ച സ്റ്റാറ്റിക് ട്രെയിന്‍ കോച്ചുകള്‍ ഉപയോഗിച്ചുള്ള ആദ്യ പരീക്ഷണമാണ് നടത്തിയത്. അടിയന്തര ഘട്ടത്തില്‍ രാജ്യത്തിന്റെ റെയില്‍വേ ശൃംഖലയിലൂടെ സ്വതന്ത്രമായി ഈ സംവിധാനത്തെ വേഗത്തില്‍ എത്തിക്കാന്‍ കഴിയും. ഇത് സൈന്യത്തിന് കുറഞ്ഞ സമയത്തിനുള്ളില്‍ എവിടെ നിന്നും മിസൈലുകള്‍ വിക്ഷേപിക്കാനുള്ള ശക്തി നല്‍കും.
അഗ്‌നി-പ്രൈം, 2,000 കിലോമീറ്റര്‍ ആക്രമണ പരിധിയുള്ള ഇന്റര്‍മീഡിയറ്റ് റേഞ്ച് ബാലിസ്റ്റിക് മിസൈലാണ്. അഗ്‌നി മിസൈല്‍ പരമ്പരയുടെ മുന്‍ പതിപ്പുകളെ അപേക്ഷിച്ച് കൃത്യത, വിശ്വാസ്യത, പ്രവര്‍ത്തന മികവ് എന്നിവ ഉറപ്പു വരുത്തിയിട്ടുണ്ട്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here