അയ്യപ്പ സംഗമം നടത്താം; പക്ഷെ വ്യവസ്ഥകൾ പാലിക്കണം

ആഗോള അയ്യപ്പ സംഗമം നടത്തുന്നതിന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് വ്യവസ്ഥകളോടെ അനുമതി നൽകി ഹൈക്കോടതി. സാധാരണ അയ്യപ്പ ഭക്തരുടെ അവകാശങ്ങള്‍ ഹനിക്കരുത്. പമ്പയുടെ പരിശുദ്ധി കാത്തുസൂക്ഷിക്കണം. പ്രകൃതിക്ക് ഹാനികരമായത് ഒന്നും ചെയ്യരുത്. വരവ് ചെലവ് കണക്ക് ഉറപ്പാക്കണം. എന്നിങ്ങനെയുള്ള ഉപാധികളോടെയാണ് ഹൈക്കോടതി അയ്യപ്പ സംഗമം നടത്താനുള്ള അനുവാദം നൽകിയിരിക്കുന്നത്. ഇന്നലെ അയ്യപ്പ സംഗമത്തിനെതിരായ ഹര്‍ജികളിൽ വാദം പൂര്‍ത്തിയായി വിധി പറയാനായി മാറ്റുകയായിരുന്നു.

Also Read : ശബരിമലയിലെ സ്വർണ്ണപ്പാളികൾ എത്രയും പെട്ടെന്ന് തിരിച്ചെത്തിക്കണം; ദേവസ്വം ബോർഡിനെ വിമർശിച്ച് ഹൈക്കോടതി

തുടര്‍ന്നാണ് ഇന്ന് അനുമതി നൽകികൊണ്ട് വിധി പറയുകയായിരുന്നു.ഹർജിക്ക് മേലുള്ള നടപടികൾ തുടരും. വരവ് ചെലവ് കണക്കുകളുടെ വിശദമായ റിപ്പോര്‍ട്ട് 45 ദിവസത്തിനുള്ളിൽ കോടതിയിൽ സമർപ്പിക്കേണ്ടതുണ്ട്. സംഗമത്തിൽ പങ്കെടുക്കുന്ന പ്രതിനിധികള്‍ക്ക് പ്രത്യേക പരിഗണന നൽകരുത്. ശബരിമലയിലേക്ക് പോകുന്ന സാധാരണ ഭക്തര്‍ക്ക് ബുദ്ധിമുട്ടോ അവരുടെ അവകാശങ്ങള്‍ ലംഘിക്കുകയോ ചെയ്യരുതെന്നും കോടതി വ്യക്തമാക്കി.

Also Read : അയ്യപ്പ സംഗമത്തിൽ സര്‍ക്കാരിന്‍റെ റോളെന്തെന്ന് കോടതി; നടത്തുന്നത് അവിശ്വാസികളെന്ന് ഹര്‍ജിക്കാരന്‍

ദേവസ്വം ബോര്‍ഡിന്‍റെ പേരില്‍ എത്തുന്ന പണം ക്ഷേത്രകാര്യങ്ങള്‍ക്ക് മാത്രമേ ഉപയോഗിക്കാന്‍ പാടുള്ളു. അയ്യപ്പന്‍റെ പേര് ദുരുപയോഗം ചെയ്താണ് അയ്യപ്പ സംഗമമെന്നും ഹര്‍ജിക്കാരന്‍ വാദിച്ചു. പരിപാടിക്ക് ക്ഷണിച്ചിരിക്കുന്നത് രാഷ്ട്രീയ നേതാക്കളെയാണ്. വ്രതമെടുത്ത് ആചാരങ്ങൾ പാലിക്കുന്ന വിശ്വാസികൾ അല്ല അവർ. പിന്നെ ഇതെങ്ങനെ അയ്യപ്പ സംഗമമാകുമെന്നും ഹര്‍ജിക്കാര്‍ വാദിച്ചിരുന്നു.

അയ്യപ്പ സംഗമം ഭരണഘടനാ വിരുദ്ധമോ, ആര്‍ട്ടിക്കിള്‍ 14 ന്‍റെ ലംഘനമോ അല്ലെന്നായിരുന്നു മറുപടി. പരിപാടിക്കായി പണം സ്വരൂപിക്കുന്നതില്‍ ഇപ്പോഴും വ്യക്തത വന്നിട്ടില്ലെന്ന് കോടതി പറഞ്ഞപ്പോൾ സംഗമത്തിന് സര്‍ക്കാരോ, ദേവസ്വം ബോര്‍ഡോ പണം ചെലവാക്കില്ലെന്നും സ്പോണ്‍സര്‍ഷിപ്പിലൂടെ പണം സമാഹരിക്കുമെന്നുമാണ് സർക്കാർ അറിയിച്ചത്. സെപ്റ്റംബര്‍ 20നാണ് പമ്പാ തീരത്ത് സംഗമം സംഘടിപ്പിക്കുന്നത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top