അയ്യപ്പ സംഗമത്തിൽ സര്‍ക്കാരിന്‍റെ റോളെന്തെന്ന് കോടതി; നടത്തുന്നത് അവിശ്വാസികളെന്ന് ഹര്‍ജിക്കാരന്‍

അയ്യപ്പ സംഗമവുമായി ബന്ധപ്പെട്ട ഹൈക്കോടതി ഹർജിയിൽ വാദപ്രതിവാദങ്ങൾ മുറുകി. അവിശ്വാസികളായ ആളുകളാണ് അയ്യപ്പ സംഗമം നടത്തുന്നതെന്ന് ഹർജിക്കാരൻ വാദിച്ചു. ദുരുദ്ദേശത്തോടെ മത സ്ഥാപനങ്ങളുടെ പരിസരത്ത് മതപരമല്ലാത്ത ഒരു പരിപാടികളും സംഘടിപ്പിക്കരുതെന്നാണ് നിയമം അതുമറി കടന്നാണ് അയ്യപ്പ സംഗമം നടത്തുന്നത്. സ്പോൺസർഷിപ്പ് വഴി ലഭിക്കുന്ന തുക ക്ഷേത്രത്തിന്റെതാണ്. അത് മറ്റ് കാര്യങ്ങള്‍ക്ക് ഉപയോഗിക്കാന്‍ പാടില്ല .ദേവസ്വം ബോർഡിനെ മറയാക്കി സർക്കാർ തന്നെയാണ് പരിപാടി നടത്തുന്നത്.അല്ലെന്ന് സര്‍ക്കാര്‍ പറയുന്നത് കള്ളമാണ്.
ദേവസ്വം ബോര്‍ഡിന്‍റെ പേരില്‍ എത്തുന്ന പണം ക്ഷേത്രകാര്യങ്ങള്‍ക്ക് മാത്രമേ ഉപയോഗിക്കാന്‍ പാടുള്ളു. അയ്യപ്പന്‍റെ പേര് ദുരുപയോഗം ചെയ്താണ് അയ്യപ്പ സംഗമമെന്നും ഹര്‍ജിക്കാരന്‍ വാദിച്ചു. പരിപാടിക്ക് ക്ഷണിച്ചിരിക്കുന്നത് രാഷ്ട്രീയ നേതാക്കളെയാണ്. വ്രതമെടുത്ത് ആചാരങ്ങൾ പാലിക്കുന്ന വിശ്വാസികൾ അല്ല അവർ. പിന്നെ ഇതെങ്ങനെ അയ്യപ്പ സംഗമമാകുമെന്നും ചോദ്യമുയർന്നു.
സർക്കാർ അഭിഭാഷകനോട് കോടതിയും ചില ചോദ്യങ്ങൾ ഉന്നയിച്ചു. അയ്യപ്പ സംഗമത്തില്‍ എന്താണ് സര്‍ക്കാരിന്‍റെ റോളെന്നതായിരുന്നു പ്രധാന ചോദ്യം. അയ്യപ്പ സംഗമം ഭരണഘടനാ വിരുദ്ധമോ, ആര്‍ട്ടിക്കിള്‍ 14 ന്‍റെ ലംഘനമോ അല്ലെന്നായിരുന്നു മറുപടി. പരിപാടിക്കായി പണം സ്വരൂപിക്കുന്നതില്‍ ഇപ്പോഴും വ്യക്തത വന്നിട്ടില്ലെന്ന് കോടതി പറഞ്ഞപ്പോൾ സംഗമത്തിന് സര്‍ക്കാരോ, ദേവസ്വം ബോര്‍ഡോ പണം ചെലവാക്കില്ലെന്നും സ്പോണ്‍സര്‍ഷിപ്പിലൂടെ പണം സമാഹരിക്കുമെന്നുമാണ് സർക്കാർ അറിയിച്ചത്. മന്ത്രി ഗണേഷ് കുമാര്‍, ചിറ്റയം ഗോപകുമാര്‍, എസ് ഹരികിഷോര്‍ ഐഎഎസ് തുടങ്ങിയ പ്രമുഖര്‍ ഇപ്പോള്‍ തന്നെ അയ്യപ്പ സംഗമത്തിന് സ്പോണ്‍സര്‍ഷിപ്പ് വാഗ്ദാനം ചെയ്തിട്ടുണ്ടെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here