മകളുടെ അശ്ലീല ചിത്രങ്ങൾ പകർത്തിയ യുവാവിനെ ഡ്രമ്മിലിട്ട് കത്തിച്ചു; പ്രതി പിടിയിലായത് ഒരു വർഷത്തിന് ശേഷം

ഒരു വർഷത്തിന് മുമ്പ് കൊലപാതകം നടത്തി കടന്നു കളഞ്ഞ പ്രതിയെയാണ് ഇപ്പോൾ ആഗ്ര പൊലീസ് അറസ്റ്റ് ചെയ്തത്. സംഭവത്തിൽ ആഗ്ര സ്വദേശിയായ ദേവീറാം ആണ് പിടിയിലായത്. തന്റെ മകളുടെ അശ്ലീല ചിത്രങ്ങൾ പകർത്തി ബ്ലാക്ക് മെയിൽ ചെയ്ത യുവാവിനെയാണ് ഇയാൾ കൊലപ്പെടുത്തിയത്.

2024ലാണ് സംഭവം നടന്നത്. രാകേഷ് സിംഗ് എന്നയാളെയാണ് പ്രതി ഡ്രമ്മിലിട്ട് കത്തിച്ചത്. രാകേഷിനെ കാണാനില്ലെന്ന് ബന്ധുക്കൾ പരാതി നൽകിയിരുന്നു. ഡ്രമ്മിൽ കണ്ടെത്തിയ മൃതദേഹം ഡിഎൻഎ പരിശോധനയിലാണ് രാകേഷിന്റേതെന്ന് തെളിഞ്ഞത്

ദേവീറാമിന്റെ മകളുടെ ബാത്റൂം ദൃശ്യങ്ങളാണ് രാകേഷ് പകർത്തിയത്. തുടർന്ന് ഇത് കാണിച്ച് കുട്ടിയെ ബ്ലാക്ക്മെയിൽ ചെയ്യാനും ശ്രമിച്ചിരുന്നു. ഇതിൽ പ്രകോപിതനായാണ് പ്രതി മറ്റൊരാളുടെ സഹായത്തോടെ രാകേഷിനെ വിളിച്ചുവരുത്തി കൊലപ്പെടുത്തിയത്. ദേവീറാം നടത്തിയിരുന്ന ഹോട്ടലിലാണ് രാകേഷിനെ വിളിച്ചു വരുത്തിയത്. പിന്നീട് കഴുത്തു ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം ഡ്രമ്മിൽ ഇട്ട് കത്തിക്കുകയായിരുന്നു.

ആളൊഴിഞ്ഞ സ്ഥലത്ത് കൊണ്ടുപോയാണ് പെട്രോൾ ഒഴിച്ച് കത്തിച്ചത്. സംഭവം നടത്തിയ ശേഷം ഇവർ അവിടെ നിന്നും രക്ഷപ്പെട്ടു. രണ്ട് ദിവസത്തിന് ശേഷമാണ് മൃതദേഹം ലഭിച്ചത്. ഡൽഹിയിൽലെ ഒരു ഹോട്ടലിൽ ജോലി ചെയ്തിരുന്ന ഇയാളെ കഴിഞ്ഞ ദിവസമാണ് പൊലീസ് പിടികൂടിയത്. രണ്ടാം പ്രതിയായ സഹായി ഇപ്പോഴും ഒളിവിലാണ്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top