പറന്ന് പൊങ്ങി മിനിറ്റുകള്‍ക്കുള്ളില്‍ തീഗോളമായി; മുന്‍മുഖ്യമന്ത്രിയടക്കം യാത്രക്കാര്‍; വലിയ ആശങ്കയില്‍ രാജ്യം

1.38നാണ് അഹമ്മദാബാദിലെ അദാനി എയര്‍പോര്‍ട്ടില്‍ നിന്ന് ലണ്ടനിലേക്ക് എയര്‍ ഇന്ത്യയുടെ ബോയിങ് 787-8 വിമാനം പറന്ന് ഉയര്‍ന്നത്. മിനിറ്റുകള്‍ക്കുള്ളില്‍ തന്നെ വിമാനം തീഗോളമായി മാറുന്നതിന്റെ ദൃശ്യങ്ങള്‍ ഞെട്ടിക്കുന്നതാണ്. ജനവാസമേഖലയിലാണ് വിമാനം തകര്‍ന്നു വീണത്. 230 യാത്രക്കാരും 12 ജീവനക്കാരും വിമാനത്തിലുണ്ടായിരുന്നു. ഇവരില്‍ ചിലരെ രക്ഷിക്കാന്‍ കഴിഞ്ഞിട്ടുണ്ടെന്നാണ് പുരത്തുവരുന്ന വിവരം.

ലണ്ടനിലേക്ക് തിരിച്ച വിമാനമായതിനാല്‍ വലിയ അളവില്‍ ഇന്ധനം വിമാനത്തില്‍ ഉണ്ടായിരുന്നു. ഇത് അപകടത്തിന്റെ തീവ്രത വര്‍ദ്ധിപ്പിച്ചു. ജനവാസമേഖലയിലായതിനാല്‍ തീവ്രത ഇനിയും വര്‍ദ്ധിക്കുമെന്നാണ് വിവരം. അതിവേഗത്തില്‍ രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. എന്‍ഡിആര്‍എഫ് സംഘം പ്രദേശത്ത് രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്.

ഗുജറാത്ത് മുന്‍മുഖ്യമന്ത്രി വിജയ് രൂപാണി ഈ വിമാനത്തില്‍ ഉണ്ടായിരുന്നതായി സ്ഥിരീകരിച്ചിട്ടുണ്ട്. അദ്ദേഹത്തിന് ഗുരുതരമായ പരിക്കേറ്റും എന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍. എത്ര ജീവനക്കാരെ രക്ഷിക്കാനായി എന്നതില്‍ ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായിട്ടില്ല.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here