വിമാനത്തിന്റെ ഇന്ധന സ്വിച്ച് ഓഫായിരുന്നു; പൈലറ്റുമാരുടെ സംഭാഷണം തെളിവ്; എയര്‍ ഇന്ത്യ അപകടത്തില്‍ ദുരൂഹത വര്‍ദ്ധിക്കുന്നു

അഹമ്മദാബാദ് വിമാനത്തിവളത്തില്‍ എയര്‍ ഇന്ത്യ വിമാന അപകടത്തില്‍പ്പെട്ടത്തില്‍ എയര്‍ക്രാഫ്റ്റ് ആക്‌സിഡന്റ് ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോയുടെ പ്രാഥമിക റിപ്പോര്‍ട്ടില്‍ ഞെട്ടിക്കുന്ന കണ്ടെത്തല്‍. പറന്നുയര്‍ന്ന് നിമിഷങ്ങള്‍ക്കകം വിമാനത്തിന്റെ രണ്ട് എന്‍ജിനുകളും പ്രവര്‍ത്തനം നിലച്ചു. ഇതിനു കാരണം എന്‍ജിനിലേക്ക് ഇന്ധനം പോകുന്നത് നിയന്ത്രിക്കുന്ന സ്വിച്ച് ഓഫ് ചെയ്തതാണെന്നും റിപ്പോര്‍ട്ടില്‍ കണ്ടെത്തിയിട്ടുണ്ട്.
പൈലറ്റുമാരുടെ സംഭാഷണത്തിലാണ് ഇക്കാര്യം വ്യക്തമായത്. എന്തിനാണ് എന്‍ജിനിലെ ഇന്ധന നിയന്ത്രണ സ്വിച്ച് ഓഫ് ആക്കിയത്?-ഒരു പൈലറ്റ് ചോദിക്കുന്നുണ്ട്. ‘ഞാനങ്ങനെ ചെയ്തിട്ടില്ല’ എന്നാണ് രണ്ടാമത്തെ പൈലറ്റ് മറുപടി പറയുന്നത്. ഇതോടെയാണ് ദുരന്തത്തിന്റെ കാരണം വ്യക്തമായത്. എന്നാല്‍ മാനുവലായി പ്രവര്‍ത്തിക്കുന്ന ഈ സ്വിച്ച് എങ്ങനെ ഓഫായി എന്നത് ഏറെ ദുരൂഹത ഉയര്‍ത്തുന്നതാണ്.
ടേക്ക് ഓഫിനു മുന്‍പ് വിമാനത്തിന്റെ എന്‍ജിനുകള്‍ ശരിയായി പ്രവര്‍ത്തിച്ചിരുന്നു. എന്നാല്‍ ഇന്ധന സ്വിച്ചുകള്‍ ഓഫാക്കിയതോടെ വിമാനത്തിന് മുന്നോട്ടു പോകാനുള്ള എനര്‍ജി ലഭിക്കാതെ ആയി. പത്ത് സെക്കന്‍ഡുകള്‍ കഴിഞ്ഞ് ഒന്നാം എന്‍ജിന്റെയും പതിനാല് സെക്കന്‍ഡുകള്‍ കഴിഞ്ഞ് രണ്ടാമത്തെ എന്‍ജിന്റെയും ഇന്ധന പ്രവാഹം പുനരാരംഭിച്ചെങ്കിലും അത് പര്യാപ്തമായിരുന്നില്ല.
ഇനിയുള്ള അന്വേഷണം ആര് സ്വിച്ച് ഓഫ് ചെയ്തു, മനപൂര്‍വം സ്വിച്ചുകള്‍ ഓഫ് ചെയ്തതാണോ? മറ്റെന്തെങ്കിലും കാരണമുണ്ടോ? എന്നീ ചോദ്യങ്ങള്‍ക്കുള്ള ഉത്തരം കണ്ടെത്താനാണ്. ഇതെല്ലാം വിശദമായ അന്വേഷണത്തിലൂടെയേ വ്യക്തമാകൂ.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here