ഇന്ത്യയെ ഞെട്ടിച്ച് വിമാനപകടം; അഹമ്മദാബാദില്‍ ടേക്ക് ഓഫിനിടെ എയര്‍ ഇന്ത്യ വിമാനം തകര്‍ന്നു വീണു; 230 യാത്രക്കാര്‍
June 12, 2025 2:38 PM

അഹമ്മദാബാദില്‍ എയര്‍ ഇന്ത്യ വിമാനം തകര്‍ന്നു വീണു. 230 യാത്രക്കാരുമായി അഹമ്മദാബാദ് എയര്‍പോര്‍ട്ടില്‍ നിന്നും പറന്ന് ഉയര്‍ന്ന എയര്‍ ഇന്ത്യ വിമാനമാണ് തകര്‍ന്നത്. ടേക്ക് ഓഫിനിടെയാണ് അപകടമുണ്ടായത്. ജനവാസ മേഖലയിലാണ് വിമാനം തകര്‍ന്നു വീണത്. വിമാനം കത്തിയിട്ടുണ്ട്. വലിയ അപകടമാണ് ഉണ്ടായിരിക്കുന്നത്. ഗുജറാത്ത് മുന്‍മുഖ്യമന്ത്രി വിജയ് രൂപാണി അടക്കം വിമാനത്തില്‍ ഉണ്ടായിരുന്നതായാണ് റിപ്പോര്‍ട്ട്.
രക്ഷാപ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്. 90 അംഗ എന്‍ഡിആര്‍എഫ് സംഘത്തെ നിയോഗിച്ചിട്ടുണ്ട്. ലണ്ടിനിലേക്ക് പുറപ്പെട്ട് വിമാനമാണ് തകര്‍ന്നത്. യാത്രക്കാരെ കൂടാതെ 12 ക്രൂ അംഗങ്ങളും വിമാനത്തില്‍ ഉണ്ടായിരുന്നു.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here