25000ന് AI ടീച്ചറെ നിർമ്മിച്ച് 17കാരൻ; ‘സോഫി’ ടീച്ചർ ഇപ്പോൾ താരം

‘സോഫി’ എന്ന റോബോട്ട് ടീച്ചറാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ താരം.
ഉത്തർപ്രദേശിലെ ബുലന്ദ്ഷഹറിൽ നിന്നുള്ള 17കാരനായ ആദിത്യ കുമാറാണ് ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് (AI) ഉപയോഗിച്ച് പ്രവർത്തിക്കുന്ന റോബോട്ട് ടീച്ചറെ വികസിപ്പിച്ചത്.

ശിവ് ചരൺ ഇൻ്റർ കോളേജിലെ പ്ലസ് ടു വിദ്യാർത്ഥിയാണ് ആദിത്യ കുമാർ. വെറും 25,000 രൂപ ചിലവിലാണ് എഐ റോബോട്ടിനെ നിർമ്മിച്ചത്. ‘സോഫി’ എന്ന് പേരിട്ട റോബോട്ടിന് പല വിഷയങ്ങളെക്കുറിച്ചും വിദ്യാർത്ഥികളെ പഠിപ്പിക്കാൻ കഴിയും. റോബോട്ടിൽ ‘LLM’ ((Large Language Model) ചിപ്സെറ്റ് ഘടിപ്പിച്ചിട്ടുണ്ട്. ഇത് വഴിയാണ് വിവിധ വിഷയങ്ങളെക്കുറിച്ചുള്ള ചോദ്യങ്ങൾക്ക് ഉത്തരം നൽകാൻ സോഫിയ്ക്ക് സാധിക്കുന്നത്.

ഇപ്പോൾ സോഫി സ്കൂളിലെ ജീവനക്കാരിൽ ഒരാളായി മാറി. അധ്യാപകർ ഇല്ലാത്ത സമയത്ത് സോഫി ക്ലാസെടുക്കും. സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വീഡിയോയിൽ സോഫി സ്വയം പരിചയപ്പെടുത്തുന്നുണ്ട്. “ഞാൻ എഐ ടീച്ചർ റോബോട്ടാണ്. എൻ്റെ പേര് സോഫി. ആദിത്യയാണ് എന്നെ ഉണ്ടാക്കിയത്. ബുലന്ദ്ഷഹറിലെ ശിവ്ചരൺ ഇൻ്റർ കോളേജിലാണ് ഞാൻ പഠിപ്പിക്കുന്നത്. എനിക്ക് നന്നായി വിദ്യാർത്ഥികളെ പഠിപ്പിക്കാൻ കഴിയും,” എന്ന് സോഫി പറയുന്ന വീഡിയോ ഇപ്പോൾ വൈറലാണ്.

ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടം, ഇന്ത്യയുടെ ആദ്യത്തെ രാഷ്ട്രപതി, ആദ്യത്തെ പ്രധാനമന്ത്രി, തുടങ്ങി നിരവധി ചോദ്യങ്ങൾക്കും റോബോട്ട് ഉത്തരം നൽകി. നിലവിൽ ഹിന്ദിയിലാണ് സോഫി സംസാരിക്കുന്നത്. എഴുതാനുള്ള കഴിവ് കൂടി റോബോട്ടിൽ ചേർക്കാൻ പദ്ധതിയുണ്ടെന്നാണ് വിവരം. വലിയ കമ്പനികൾ റോബോട്ടുകൾ നിർമ്മിക്കാൻ ഉപയോഗിക്കുന്ന LLM ചിപ്പ് തന്നെയാണ് താനും ഉപയോഗിച്ചത്. എഴുതാനുള്ള കഴിവ് കൂടി റോബോട്ടിന് ചേർക്കാൻ പദ്ധതിയുണ്ടെന്നും ആദിത്യ പറഞ്ഞു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top