പ്രധാനമന്ത്രിയുടെ പിറന്നാൾ AI വീഡിയോ വൈറൽ; ചടങ്ങിൽ കുട്ടികളായി ലോക നേതാക്കളും

പ്രധാനമന്ത്രിയുടെ അമ്മയുടെ AI വീഡിയോ നീക്കം ചെയ്യാൻ പട്ന ഹൈക്കോടതി ഉത്തരവിട്ടതിന് പിന്നാലെ മോദിയുടെ പുതിയ വീഡിയോ ഇറങ്ങി. എന്നാൽ ഇത് വിവാദങ്ങൾക്ക് വഴിവച്ചില്ല. മോദിയുടെ 75-ാം ജന്മദിനത്തിൽ, “മോദി ജി ബർത്ത്ഡേ ബാഷ്” എന്ന് ലേബൽ ചെയ്‌ത അദ്ദേഹത്തിന്റെ പിറന്നാൾ പാർട്ടിയുടെ AI വീഡിയോണ് ഇപ്പോൾ സോഷ്യൽ മീഡിയയുടെ ഹൃദയം കവർന്നിരിക്കുകയാണ്. മോദിയെയും ലോക നേതാക്കളെയും ഓമനത്തമുള്ള കുഞ്ഞുങ്ങളായാണ് വിഡിയോയിൽ ചിത്രീകരിച്ചത്.

ഇറ്റലി പ്രധാനമന്ത്രി ജോർജിയ മെലോണി മുതൽ റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ വരെ,മോദിയ്ക്ക് അതിശയിപ്പിക്കുന്ന സമ്മാനങ്ങളുമായാണ് എത്തുന്നത്. “മെലഡി” എന്ന് എഴുതിയ ഒരു ടോഫി മെലോണി മോദിയ്ക്ക് നൽകുന്നതോടെയാണ് വീഡിയോ ആരംഭിക്കുന്നത്. “#മെലഡി” എന്നാണ് സോഷ്യൽ മീഡിയ ഇതിനെ വിശേഷിപ്പിച്ചത്.

യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെയും പുടിന്റെയും കുഞ്ഞു രൂപങ്ങൾ താരിഫുകളും S-400 മിസൈൽ സിസ്റ്റത്തിന്റെ കളിപ്പാട്ടവുമാണ് സമ്മാനമായി നൽകിയത്. ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങും സൗദി അറേബ്യയുടെ മുഹമ്മദ് ബിൻ സൽമാൻ അൽ സൗദും വീഡിയോയിൽ എത്തുന്നുണ്ട്. പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി, ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി തുടങ്ങിയ രാഷ്ട്രീയ നേതാക്കളും കുഞ്ഞു മോദിയ്ക്ക് സമ്മാനങ്ങൾ നൽകുന്നുണ്ട്.

എന്തായാലും വീഡിയോയ്ക്ക് താഴെ കമെന്റുകൾ നിറയുകയാണ്. കണ്ടവരെല്ലാം വീണ്ടും കാണുന്നു. പത്തിലധികം തവണ കണ്ടവരുണ്ടെന്നും കമെന്റുകൾ വ്യക്തമാകുന്നു. എല്ലാവരുടെയും മുഖത്ത് ഒരു ചെറു പുഞ്ചിരി നിറച്ച ഈ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയ ഏറ്റെടുത്തു കഴിഞ്ഞു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top