നമുക്ക് ചോദിക്കാനും പറയാനും ആരുമില്ലലോ; എഐജിയുടെ സ്വകാര്യവാഹനം ഇടിച്ചതിൽ പരിക്കേറ്റ അതിഥി തൊഴിലാളിയെ പ്രതിയാക്കി പോലീസ്
September 2, 2025 12:04 PM

എഐജി വിജി വിനോദ് കുമാറിൻ്റെ സ്വകാര്യ സ്വകാര്യവാഹനം ഇടിച്ചതിൽ വിചിത്ര കേസുമായി തിരുവല്ല പൊലീസ്. പരിക്കേറ്റയാളെ അതിഥി തൊഴിലാളിയെ പ്രതിയാക്കി കേസെടുത്തു. വാഹനം ഓടിച്ച എഐജിയുടെ ഡ്രൈവറുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് പരിക്കേറ്റയാൾക്കെതിരെ കേസെടുത്തിരിക്കുന്നത്.
ഓഗസ്റ്റ് 30ന് രാത്രിയായിരുന്നു അപകടം നടന്നത്. തിരുവല്ല കുറ്റൂരിൽ വെച്ചാണ് അതിഥി തൊഴിലാളിയെ വാഹനം ഇടിച്ചത്. പത്തനംതിട്ട എസ്പി അറിയാതെയാണ് എഐജിക്കായി ഒത്തുകളി നടന്നതെന്ന ആരോപണവും ശക്തമാണ്. സംഭവത്തിൽ പത്തനംതിട്ട എസ്പി ആർ. ആനന്ദിന് കടുത്ത അതൃപ്തി ഉണ്ടെന്നാണ് റിപ്പോർട്ടുകൾ.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here