എയിംസിനു വേണ്ടി രാജ്യമാകെ മുറവിളി; പഠിപ്പിക്കാന്‍ ആളില്ലാതെ വലഞ്ഞ് 20 പ്രശസ്ത ആരോഗ്യ കേന്ദ്രങ്ങള്‍

രാജ്യത്തെ ജനങ്ങള്‍ക്ക് മെച്ചപ്പെട്ട ചികിത്സയും ഗവേഷണവും നടത്താനായി 70 വര്‍ഷങ്ങള്‍ക്ക് മുമ്പ് സ്ഥാപിച്ച ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് (All India Institute of Medical Sciences) ഊര്‍ദ്ധന്‍ വലിക്കുന്ന അവസ്ഥയില്‍. ആദ്യത്തെ എയിംസായ ഡല്‍ഹിയിലടക്കം വിവിധ സംസ്ഥാനങ്ങളില്‍ പ്രവര്‍ത്തിക്കുന്ന 20 കേന്ദ്രങ്ങളിലും മതിയായ അധ്യാപകരുടെ അപര്യാപ്തത മൂലം വീര്‍പ്പുമുട്ടുകയാണ്. 39 ശതമാനം ഒഴിവുകള്‍ നികത്താത്തതുമൂലം അധ്യാപനം കടുത്ത പ്രതിസന്ധിയിലാണ്. ശരാശരി മൂന്ന് ഡിപ്പാര്‍ട്ട്‌മെന്റുകളില്‍ ഒന്നുവീതം ആളില്ലാത്ത അവസ്ഥയിലാണ്. കേന്ദ്ര ആരോഗ്യ മന്ത്രാലയമാണ് രാജ്യസഭയില്‍ ഇക്കാര്യം അറിയിച്ചത്.

കേരളം അടക്കമുള്ള സംസ്ഥാനങ്ങളില്‍ എയിംസ് സ്ഥാപിക്കണം എന്ന് ആവശ്യപ്പെട്ട് മുറവിളി കൂട്ടുന്നതിന് ഇടയിലാണ് പ്രശസ്ത ആരോഗ്യ കേന്ദ്രങ്ങളുടെ ദുരവസ്ഥയെക്കുറിച്ച് സര്‍ക്കാര്‍ തന്നെ വെളിപ്പെടുത്തല്‍ നടത്തിയത്. ഓരോ എയിംസിനും ഒഴിവുകള്‍ നികത്താന്‍ എയിംസ് ആക്ട് പ്രകാരം പ്രത്യേക സ്റ്റാന്‍ഡിംഗ് സെലക്ഷന്‍ കമ്മിറ്റികളെ നിയമിച്ചിട്ടുണ്ട്. ഇവരാണ് യോഗ്യതയുള്ളവരെ നിയമിക്കേണ്ടത്. താല്‍ക്കാലിക അടിസ്ഥാനത്തില്‍ 70 വയസു വരെയുള്ള വിരമിച്ച പ്രൊഫസര്‍, അഡീഷണല്‍ പ്രൊഫസര്‍ എന്നിങ്ങനെയുളള വിദഗ്ധരെ നിയമിച്ചാണ് ഒഴിവുകള്‍ മിക്കയിടങ്ങളിലും നികത്തുന്നത്. പ്രൊമോഷനുകളും നിയമനങ്ങളും നടക്കാത്ത സാഹചര്യത്തിലാണ് പ്രതിസന്ധി ഉടലെടുത്തിരിക്കുന്നത് എന്നാണ് പരാതി. വിസിറ്റിംഗ് പ്രൊഫസറന്മാരായി വിദേശ സര്‍വകലാശാലകളില്‍ നിന്ന് അധ്യാപകരേയും ക്ഷണിക്കാറുണ്ട്.

ALSO READ : കേരളത്തില്‍ എയിംസ് കൊണ്ടുവരും; എന്നിട്ടേ ഇനി വോട്ട് ചോദിക്കാന്‍ വരൂ; മാസ് ഡയലോഗ് അടിച്ച് സുരേഷ് ഗോപി

എന്തിനു ഏതിനും ബിജെപിയും പ്രധാനമന്ത്രി നരേന്ദ്ര മോദിയും കുറ്റം പറയുന്ന രാജ്യത്തെ ആദ്യ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ ഭരണകാലത്താണ് 1956 ല്‍ രാജ്യത്തെ ആദ്യത്തെ എയിംസ് ഡല്‍ഹിയില്‍ സ്ഥാപിക്കുന്നത്. ഇതിനായി പ്രത്യേക നിയമ നിര്‍മ്മാണം തന്നെ നടപ്പിലാക്കിയിട്ടുണ്ട്. ഡല്‍ഹിക്കു പുറമെ വിവിധ സംസ്ഥാനങ്ങളിലായി 19 പുതിയ എയിംസുകള്‍ പല ഘട്ടങ്ങളിലായി സ്ഥാപിച്ചിട്ടുണ്ട്.

ALSO READ : കേരളം സ്ഥലം തരൂ… എയിംസ് വന്നിരിക്കും; ബജറ്റില്‍ പ്രതികരിച്ച് സുരേഷ് ഗോപി

നിലവില്‍ ഡല്‍ഹി എയിംസിന് 1306 അംഗീകൃത ഫാക്കല്‍റ്റികളുണ്ട്. അതില്‍ 844 ഒഴിവുകള്‍ നികത്താനുണ്ട്. ഭോപ്പാലില്‍ 71, ഭുവനേശ്വര്‍ 103, മറ്റിടങ്ങളില്‍ 20 മുതല്‍ 35 ശതമാനം വരെ ഒഴിവുകള്‍ നികത്താനുണ്ടെന്നാണ് സര്‍ക്കാര്‍ രേഖകള്‍ സൂചിപ്പിക്കുന്നത്. ഇതിനും പുറമേ മറ്റ് സാങ്കേതിക വിദഗ്ധരുടെ ഒട്ടേറെ ഒഴിവുകളും നികത്താനുണ്ട്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top