അഹമ്മദാബാദ് വിമാനാപകടം: മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് ടാറ്റ ഒരു കോടി നല്‍കും

അഹമ്മദാബാദ് വിമാനദുരന്തത്തില്‍ ഇരയായവരുടെ കുടുംബങ്ങള്‍ക്കു ള്ള നഷ്ടപരിഹാരം പ്രഖ്യാപിച്ച് എയര്‍ ഇന്ത്യയുടെ ഉടമകളായ ടാറ്റ. ഒരു കോടി രൂപയാണ് നഷ്ടപരിഹാരം. യാത്രക്കാരും ജീവനക്കാരും മാത്രമല്ല വിമാനം ഇടിച്ചിറങ്ങിയത് കാരണം മരിച്ച എല്ലാവരുടെയും കുടുംബാംഗങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കുമെന്നാണ് ടാറ്റാ പ്രഖ്യാപിച്ചിരിക്കുന്നത്.

ഇതുവരെ 275 മരണമാണ് അപകടത്തില്‍ സ്ഥിരീകരിച്ചിരിക്കുന്നത്. വിമാനത്തില്‍ 230 യാത്രക്കാരും 12 ജീവനക്കാരുമാണ് ഉണ്ടായിരുന്നത്. ഇതില്‍ ഒരാള്‍ മാത്രമാണ് രക്ഷപ്പെട്ടത്. വിമാനം ഇടിച്ച് ഇറങ്ങിയ മെഡിക്കല്‍ കോളേജ് ഹോസ്റ്റലിലെ മെഡിക്കല്‍ വിദ്യാര്‍ത്ഥികളും സമീപവാസികളും മരിച്ചിരുന്നു. വിമാനയാത്രക്കാര്‍ അല്ലാത്ത 33 പേര്‍ മരിച്ചു എന്നാണ് പ്രാഥമിക കണ്ടെത്തല്‍.

അപകടത്തില്‍ പരിക്കേറ്റവരുടെ ചികിത്സാചെലവുകള്‍ ടാറ്റ ഗ്രൂപ്പ് തന്നെ വഹിക്കും. തകര്‍ന്ന കെട്ടിടം മെഡിക്കല്‍ കോളേജിന് നിര്‍മ്മിച്ച് നല്‍കുമെന്നും കമ്പനി വ്യക്തമാക്കി.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top