തകര്‍ന്ന വിമാനത്തിന്റെ ബ്ലാക്ക് ബോക്സ് കണ്ടെത്തി; അപകട കാരണത്തില്‍ പരിശോധന

അഹമ്മദാബാദില്‍ തകര്‍ന്നു വീണ എയര്‍ഇന്ത്യ വിമാനത്തിന്റെ ബ്ലാക്ക് ബോക്സ് കണ്ടെത്തി. ഇടിച്ചിറങ്ങിയ മെഡിക്കല്‍ കോളേജ് ഹോസ്റ്റല്‍ കെട്ടിടത്തിന്റെ മേല്‍ക്കൂരയില്‍ നിന്നാണ് ഏറെ നിര്‍ണായകമായ ബ്ലാക്ക് ബോക്സ് കണ്ടെത്തിയത്. അപകടത്തിന്റെ കാരണം കണ്ടെത്തുന്നതില്‍ ഏറെ നിര്‍ണായക വിവരങ്ങളാണ് ബ്ലാക്ക് ബോക്സില്‍ ഉണ്ടാവുക.
എയര്‍ക്രാഫ്റ്റ് ആക്സിഡന്റ് ഇന്‍വസ്റ്റിഗേഷന്‍ ബ്യൂറോയാണ് ബ്ലാക്ക് ബോക്സ് കണ്ടെത്തിയത്. ഇതില്‍ നിന്നും ലഭിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിലാകും
തുടര്‍ അന്വേഷണം നടക്കുക. ഫ്ളൈറ്റ് ഡാറ്റ റെക്കോര്‍ഡറും കോക്ക്പിറ്റ് വോയിസ് റെക്കോര്‍ഡറും അടങ്ങിയതാണ് ബ്ലാക്ക്ബോക്സ്. പൈലറ്റുമാരുടെ സംഭാഷണം അടക്കം ഇതില്‍ റെക്കോര്‍ഡ് ചെയ്തിട്ടുണ്ടാകും.
ഇന്നലെയുണ്ടായ വിമാന ദുരന്തത്തില്‍ 294 പേരാണ് മരിച്ചത്. വിമാനത്താവളത്തില്‍ നിന്ന് പറന്നുയര്‍ന്ന് മിനിറ്റുകള്‍ക്കുള്ളില്‍ 15 കിലോമീറ്ററകലെ ജനവാസ കേന്ദ്രത്തിലാണ് എയര്‍ ഇന്ത്യ വിമാനം തകര്‍ന്നുവീണത്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here