എയർ ഇന്ത്യ അപകടം; യുകെയിലേക്ക് അയച്ചത് മറ്റാരുടെയോ മൃതദേഹങ്ങൾ; ശവസംസ്ക്കാരം ഉപേക്ഷിച്ച് കുടുംബം

ജൂൺ 12 ന് അഹമ്മദാബാദിലെ അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപം എയർ ഇന്ത്യ വിമാനാപകടത്തിൽ 260 പേർ മരണപ്പെട്ടിരുന്നു. അതിൽ 52 പേർ ബ്രിട്ടീഷ് പൗരന്മാരായിരുന്നു. മൃതദേഹങ്ങളിൽ ഭൂരിഭാഗവും തിരിച്ചറിയാൻ കഴിയാത്തവിധം കത്തിക്കരിഞ്ഞതിനാൽ അഹമ്മദാബാദ് സർക്കാർ ആശുപത്രിയിൽ ഡിഎൻഎ പരിശോധന നടത്തിയ ശേഷം മൃതദേഹങ്ങൾ കുടുംബങ്ങൾക്ക് കൈമാറുകയായിരുന്നു.

Also Read : ഗുരുതര തകരാറുമായി എയർ ഇന്ത്യ വിമാനം വീണ്ടും…. അഞ്ചുമണിക്കൂർ യാത്രക്കാരോട് പ്രതികരിക്കാതെ ജീവനക്കാർ

സീൽ ചെയ്ത ശവപ്പെട്ടികളിൽ ബ്രിട്ടണിലേക്ക് അയച്ച ശവശരീരങ്ങളിൽ രണ്ടെണ്ണം മറ്റാരുടേതോ ആണെന്ന് മരണപ്പെട്ടവരുടെ കുടുംബത്തെ പ്രതിനിധീകരിച്ച് കൊണ്ട് ബ്രിട്ടൺ ആസ്ഥാനമായി പ്രവർത്തിക്കുന്ന നിയമ സ്ഥാപനമായ കീസ്റ്റോൺ ലോയുടെ അഭിഭാഷകൻ പറഞ്ഞു. ബ്രിട്ടനിൽ അപകട മരണങ്ങളെ കുറിച്ച് അന്വേഷിക്കുന്ന സ്വതന്ത്ര ജുഡീഷ്യൽ ഉദ്യോഗസ്ഥരായ കൊറോണർമാർ നടത്തിയ ഡിഎൻഎ പരിശോധനയിലാണ് വിവരം പുറത്ത് വന്നത്.

Also Read : ബോയിങ് വിമാനങ്ങളുടെ പരിശോധന പൂർത്തിയായി; എല്ലാം സുരക്ഷിതമെന്ന് എയർ ഇന്ത്യ..

“ശവപ്പെട്ടിയിൽ ഒരു അജ്ഞാത വ്യക്തിയുടെ മൃതദേഹമുണ്ടെന്നും അവരുടെ കുടുംബാംഗത്തിന്റെ മൃതദേഹമല്ലെന്നും കൊറോണർ പറഞ്ഞതിനെത്തുടർന്ന് ഒരു കുടുംബത്തിന് ശവസംസ്കാര പദ്ധതികൾ ഉപേക്ഷിക്കേണ്ടിവന്നു” അഭിഭാഷകൻ പറഞ്ഞു. മറ്റൊരു കുടുംബത്തിന് അവരുടെ കുടുംബാംഗങ്ങളുടെ അവശിഷ്ടങ്ങൾക്കൊപ്പം മറ്റൊരു യാത്രക്കാരന്റെ അവശിഷ്ടങ്ങളും ലഭിച്ചു, ശവസംസ്കാരം നടത്തുന്നതിന് മുൻപ് അവർ കുടുംബാഗത്തിന്റെ ശരീരാവശിഷ്ടങ്ങൾ വേർതിരിച്ചെടുതിന് ശേഷമാണ് സംസ്കാരം നടത്തിയത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top