വിമാനാപകടത്തിൽ മരിച്ചവരുടെ കുടുംബങ്ങൾ കോടതിയിൽ; ബോയിംഗ്, ഹണിവെൽ കമ്പനികൾക്കെതിരെ കേസ്

അഹമ്മദാബാദിൽ എയർ ഇന്ത്യ വിമാനം തകർന്ന് 260 പേർ മരിച്ച സംഭവത്തിൽ യാത്രക്കാരുടെ കുടുംബങ്ങൾ പരാതിയുമായി കോടതിയിൽ. മരിച്ച നാല് യാത്രക്കാരുടെ കുടുംബങ്ങളാണ് ഡെലവെയർ സുപ്പീരിയർ കോടതിയിൽ പരാതി നൽകിയത്.
ബോയിംഗ് 787-8 ഡ്രീംലൈനറിലെ സ്വിച്ചിന്റെ ലോക്കിംഗ് സംവിധാനം അശ്രദ്ധമായി ഓഫാക്കുകയോ കാണാതാവുകയോ ചെയ്തതാണ് ഇന്ധന വിതരണം നഷ്ടപ്പെടാൻ കാരണമായത്. ഇതാണ് അപകടത്തിലേക്ക് നയിച്ചത് എന്നാണ് കുടുംബങ്ങൾ പരാതിയിൽ പറഞ്ഞത്. സ്വിച്ച് നിർമ്മിച്ചു സ്ഥാപിച്ച ബോയിംഗിനും ഹണിവെല്ലിനും അപകടസാധ്യതയെക്കുറിച്ച് അറിയാമായിരുന്നു. എന്നിട്ടും അവർ വേണ്ട നടപടി എടുത്തില്ല. ഇതാണ് അപകടത്തിന് കാരണമായത്.
എന്നാൽ കമ്പനികൾ ഇതുവരെയും പരാതിയെ കുറിച്ച് പ്രതികരിച്ചില്ല. വിമാന അപകടത്തെച്ചൊല്ലിയുള്ള യുണൈറ്റഡ് സ്റ്റേറ്റ്സിലെ ആദ്യ കേസാണിത്. ജൂൺ 12 ന് അഹമ്മദാബാദ് സർദാർ വല്ലഭായ് പട്ടേൽ വിമാനത്താവളത്തിൽ നിന്ന് ലണ്ടനിലേക്ക് പറന്നുയർന്നതിന് തൊട്ടുപിന്നാലെയാണ് ഫ്ലൈറ്റ് 171 തകർന്നു വീണത്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here