മകൾക്കും ഭാര്യയ്ക്കും മുന്നിലിട്ട് പിതാവിനെ തല്ലിച്ചതച്ച് പൈലറ്റ്; നടപടിയെടുത്ത് എയർ ഇന്ത്യ

ഡൽഹി വിമാനത്താവളത്തിൽ വച്ച് യാത്രക്കാരനെ ക്രൂരമായി മർദ്ദിച്ച സംഭവത്തിൽ എയർ ഇന്ത്യ എക്സ്പ്രസ് പൈലറ്റിനെതിരെ നടപടി. ക്യാപ്റ്റൻ വീരേന്ദർ സെജ്വാളിനെ കമ്പനി അന്വേഷണവിധേയമായി ജോലിയിൽ നിന്നും നീക്കി. സംഭവത്തെക്കുറിച്ച് സോഷ്യൽ മീഡിയയിലൂടെ അങ്കിത് ദിവാൻ എന്ന യാത്രക്കാരൻ പരാതി ഉന്നയിച്ചതോടെയാണ് സംഭവം പുറത്തറിഞ്ഞത്.

വെള്ളിയാഴ്ചയായിരുന്നു സംഭവം. അങ്കിത് ദിവാനും കുടുംബവും നാല് മാസം പ്രായമുള്ള കുഞ്ഞിനൊപ്പം സ്‌പൈസ്‌ജെറ്റ് വിമാനത്തിൽ യാത്ര ചെയ്യാനായി സെക്യൂരിറ്റി ചെക്ക് പോയിന്റിൽ എത്തിയതായിരുന്നു. കുഞ്ഞുള്ളതിനാൽ എയർപോർട്ട് ജീവനക്കാർ അവരെ ജീവനക്കാർക്കുള്ള ക്യൂവിലേക്ക് വിട്ടു. എന്നാൽ അവിടെയുണ്ടായിരുന്ന ഓഫ് ഡ്യൂട്ടി പൈലറ്റായ വീരേന്ദർ സെജ്വാൾ ഇതിനെ ചോദ്യം ചെയ്തു.

Also Read : ഗുരുതര തകരാറുമായി എയർ ഇന്ത്യ വിമാനം വീണ്ടും…. അഞ്ചുമണിക്കൂർ യാത്രക്കാരോട് പ്രതികരിക്കാതെ ജീവനക്കാർ

ക്യൂ തെറ്റിച്ചുവെന്ന് ആരോപിച്ച് പൈലറ്റ് അങ്കിതിനെ അധിക്ഷേപിച്ചു. ഇത് വാക്കുതർക്കത്തിലേക്ക് നീങ്ങുകയും തുടർന്ന് പൈലറ്റ് അങ്കിതിനെ ക്രൂരമായി മർദ്ദിക്കുകയുമായിരുന്നു. മർദ്ദനമേറ്റ അങ്കിതിന്റെ മുഖത്ത് രക്തം ഒലിക്കുന്ന നിലയിലായിരുന്നു. ഭാര്യയ്ക്കും മക്കൾക്കും മുന്നിലിട്ടായിരുന്നു ഈ ക്രൂരതയെന്ന് അങ്കിത് എക്സിൽ കുറിച്ചതോടെ സംഭവം വിവാദമാവുകയായിരുന്നു. തന്റെ മകൾ ഇന്നും ആ ഭയത്തിൽ നിന്നും മോചിതയായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

തങ്ങളുടെ ജീവനക്കാരന്റെ ഭാഗത്തുനിന്നുണ്ടായ ഈ പെരുമാറ്റത്തെ എയർ ഇന്ത്യ എക്സ്പ്രസ് അപലപിച്ചു. പൈലറ്റിനെ നിലവിൽ ജോലിയിൽ നിന്നും മാറ്റിനിർത്തിയിരിക്കുകയാണെന്നും ആഭ്യന്തര അന്വേഷണത്തിന് ശേഷം കൂടുതൽ നടപടികൾ സ്വീകരിക്കുമെന്നും കമ്പനി വക്താവ് അറിയിച്ചു. ഇൻഡിഗോ വിമാനത്തിൽ ബംഗളൂരുവിലേക്ക് പോകാനായി എത്തിയതായിരുന്നു പൈലറ്റ് വീരേന്ദർ സെജ്വാൾ.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top