ആകാശത്ത് പുതിയ തരംഗം! എയർ ഇന്ത്യ എക്‌സ്‌പ്രസിന്റെ പുത്തൻ ബോയിംഗ് 737-8 മാക്സ് വിമാനം പറന്നുയർന്നു

എയർ ഇന്ത്യ എക്‌സ്‌പ്രസിന്റെ അത്യാധുനിക സൗകര്യങ്ങളോടു കൂടിയ പുതിയ ബോയിംഗ് 737-8 മാക്സ് വിമാനം ആദ്യ അന്താരാഷ്ട്ര സർവീസ് നടത്തി. ശനിയാഴ്ച ഡൽഹിയിൽ നിന്ന് ഒമാൻ തലസ്ഥാനമായ മസ്‌കറ്റിലേക്കായിരുന്നു ഈ വിമാനത്തിന്റെ ആദ്യ യാത്ര. ടാറ്റ ഗ്രൂപ്പിന്റെ മുൻ ചെയർമാൻ രത്തൻ ടാറ്റയോടുള്ള ആദരസൂചകമായി ‘VT-RNT’ എന്നാണ് ഈ വിമാനത്തിന് പേരിട്ടിരിക്കുന്നത്. അദ്ദേഹത്തിന്റെ സ്മരണയ്ക്കായി പ്രത്യേക ഡിസൈനും വിമാനത്തിൽ നൽകിയിട്ടുണ്ട്.

180 സീറ്റുകളുള്ള വിമാനത്തിൽ യാത്രക്കാർക്ക് കൂടുതൽ ലെഗ് റൂമും സുഖപ്രദമായ കുഷ്യൻ സീറ്റുകളും ഒരുക്കിയിട്ടുണ്ട്. ഓരോ സീറ്റിലും അതിവേഗ ചാർജിംഗ് പോർട്ടുകൾ ലഭ്യമാണ്. ‘ഗൗർമെയർ’ (Gourmair) എന്ന പേരിൽ ചൂടുള്ള രുചികരമായ ഭക്ഷണം നൽകാൻ അത്യാധുനിക ഓവനുകളും വിമാനത്തിലുണ്ട്. വലിയ ഹാൻഡ് ബാഗേജ് ബിന്നുകൾ, ശബ്ദം കുറഞ്ഞ ക്യാബിൻ അന്തരീക്ഷം, ബോയിംഗിന്റെ പ്രശസ്തമായ ‘സ്കൈ ഇന്റീരിയർ’ മൂഡ് ലൈറ്റിംഗ് എന്നിവ യാത്രക്കാർക്ക് മികച്ച അനുഭവം നൽകുന്നു.

ബോയിംഗിന്റെ അമേരിക്കയിലെ സിയാറ്റിൽ പ്ലാന്റിൽ നിന്ന് നേരിട്ട് എയർ ഇന്ത്യ എക്സ്പ്രസിനായി പ്രത്യേകം ഡിസൈൻ ചെയ്ത് നിർമ്മിച്ച ആദ്യ വിമാനമാണിത്. നിലവിൽ നൂറിലധികം വിമാനങ്ങളുള്ള എയർ ഇന്ത്യ എക്‌സ്‌പ്രസ്, ഇന്ത്യയിലെ ഏറ്റവും വലിയ ബോയിംഗ് ഓപ്പറേറ്ററാണ്. കൂടുതൽ പ്രവാസികൾ യാത്ര ചെയ്യുന്ന മസ്‌കറ്റ് റൂട്ടിലാണ് ഈ വിമാനം ആദ്യമായി പരീക്ഷിച്ചത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top