നെടുമ്പാശേരിയില്‍ ഒഴിവായത് വലിയ ദുരന്തം; അടിയന്തര ലാന്‍ഡിങിനിടെ എയര്‍ ഇന്ത്യ വിമാനത്തിന്റെ ടയറുകള്‍ പൊട്ടിത്തെറിച്ചു

നെടുമ്പാശേരിയില്‍ എയര്‍ ഇന്ത്യ വിമാനത്തിന് അടിയന്തര ലാന്‍ഡിങ്. 160 യാത്രക്കാരുമായി ജിദ്ദയില്‍ നിന്നും കരിപ്പൂരിലേക്കു പോയ എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനം ഐഎക്‌സ് 398 ആണ് വഴിതിരിച്ചുവിട്ട് കൊച്ചിയില്‍ ഇറങ്ങിയത്. . ലാന്‍ഡിങ് ഗിയറില്‍ സാങ്കേതിക പ്രശ്‌നം കണ്ടെത്തിയതിനെ തുടര്‍ന്നായിരുന്നു അടിയന്തരം നടപടി. ഉണ്ടായതിനെത്തുടര്‍ന്നാണ് കൊച്ചിയിലേക്ക് അടിയന്തര ലാന്‍ഡിങ്ങിനു വിമാനം ശ്രമിച്ചത്.

9.07നാണ് വിമാനം സുരക്ഷിതമായി ലാന്‍ഡ് ചെയ്ത്. ലാന്‍ഡിങ്ങിനിടെ വിമാനത്തിന്റെ ടയറുകള്‍ പൊട്ടിത്തെറിച്ചു. വലിയ ദുരന്തം തലനാരിഴയ്ക്ക് ഒഴിവായതിന്റെ ആശ്വാസത്തിലാണ് സിയാല്‍ അധികൃതര്‍. അടിയന്തര ലാന്‍ഡിങ് എന്ന അറിയിപ്പ് ലഭിച്ചതോടെ വലിയ ക്രമീകരണമാണ് ഒരുക്കിയത്. സിഐഎസ്എഫ്, അഗ്‌നിരക്ഷാ സേന തുടങ്ങിയ വിഭാഗങ്ങള്‍ സജ്ജരായിരുന്നു. ആംബുലന്‍സ് അടക്കം എത്തിക്കുകയും ചെയ്തിരുന്നു.

യാത്രക്കാരെ എല്ലാം സുരക്ഷിതരായി വിമാനത്താവളത്തിന് അകത്ത് എത്തിച്ചിട്ടുണ്ട്. ഇവരെ മറ്റൊരു വിമാനം എത്തിച്ച് കരിപ്പൂരിലേക്ക് എത്തിക്കുമെന്ന് എയര്‍ ഇന്ത്യ അറിയിച്ചു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top