ലാൻഡ് ചെയ്ത ഉടനെ തീപിടിത്തം; അപകടം എയർ ഇന്ത്യ വിമാനത്തിൽ നിന്ന് യാത്രക്കാർ ഇറങ്ങുമ്പോൾ..

എയർ ഇന്ത്യ വിമാനത്തിൽ തീപിടിത്തം. കഴിഞ്ഞദിവസം ഡല്‍ഹി വിമാനത്താവളത്തില്‍ ലാൻഡ് ചെയ്ത ഹോങ്കോങ് – ഡൽഹി എയർ ഇന്ത്യ വിമാനത്തിലാണ് അപകടം ഉണ്ടായത്. വിമാനത്തിന്റെ ഓക്സിലറി പവർ യൂണിറ്റി (APU) നാണ് തീ പിടിച്ചത്. യാത്രക്കാരും ജീവനക്കാരും സുരക്ഷിതരാണെന്ന് അധികൃതർ അറിയിച്ചു.

ഹോങ്കോങ്ങിൽ നിന്ന് ഡൽഹിയിലേക്ക് വന്ന എഐ 315 വിമാനം ലാൻഡ് ചെയ്ത് ഗേറ്റിൽ പാർക്ക് ചെയ്തതിന്റെ തൊട്ടടുത്ത നിമിഷമാണ് എപിയുവിൽ തീ പടർന്നത്.

തീപിടിത്തം ഉണ്ടായതോടെ എപിയുവിന്റെ പ്രവർത്തനം നിലയ്ക്കുകയും ചെയ്തു. വിമാനത്തിന് ചെറിയ രീതിയിലുള്ള കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. യാത്രക്കാർ വിമാനത്തിൽ നിന്ന് ഇറങ്ങുന്നതിനിടെയാണ് അപകടം.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top