മദ്യപിച്ച് വിമാനം പറത്താൻ ശ്രമം; എയർ ഇന്ത്യ പൈലറ്റ് കാനഡയിൽ പിടിയിൽ

വിമാനം പറത്തുന്നതിന് തൊട്ടുമുമ്പ് മദ്യപിച്ചതായി കണ്ടെത്തിയതിനെത്തുടർന്ന് എയർ ഇന്ത്യ പൈലറ്റിനെ കാനഡയിലെ വാൻകൂവർ വിമാനത്താവളത്തിൽ തടഞ്ഞുവെച്ചു. പൈലറ്റിൽ നിന്ന് മദ്യത്തിന്റെ ഗന്ധം അനുഭവപ്പെട്ടതിനെത്തുടർന്നാണ് അധികൃതർ നടപടിയെടുത്തത്. ഇതോടെ വാൻകൂവറിൽ നിന്ന് ഡൽഹിയിലേക്കുള്ള വിമാനം മണിക്കൂറുകളോളം വൈകി.

ഡിസംബർ 23ന് ഡൽഹിയിലേക്ക് പോകേണ്ട വിമാനം നിയന്ത്രിക്കേണ്ടിയിരുന്ന പൈലറ്റാണ് പിടിയിലായത്. വിമാനത്താവളത്തിലെ ഡ്യൂട്ടി ഫ്രീ ഷോപ്പിൽ നിന്ന് സാധനങ്ങൾ വാങ്ങുന്നതിനിടെ ഇയാൾ മദ്യപിച്ചത് ശ്രദ്ധയിൽപ്പെട്ട ജീവനക്കാരൻ വിവരം അധികൃതരെ അറിയിക്കുകയായിരുന്നു. തുടർന്ന് നടത്തിയ ശ്വാസപരിശോധനയിൽ പൈലറ്റ് മദ്യപിച്ചതായി തെളിഞ്ഞു.

യാത്ര തുടങ്ങുന്നതിന് തൊട്ടുമുമ്പ് പൈലറ്റിനെ മാറ്റേണ്ടി വന്നതോടെ വിമാനം വൈകി. പകരം പൈലറ്റിനെ എത്തിച്ച ശേഷമാണ് വിമാനത്തിന് പുറപ്പെടാൻ സാധിച്ചത്. ക്രിസ്മസ് തിരക്കിനിടയിൽ ഉണ്ടായ ഈ താമസം യാത്രക്കാരെ വല്ലാതെ ബുദ്ധിമുട്ടിച്ചു.
സംഭവത്തിൽ എയർ ഇന്ത്യ ഖേദം പ്രകടിപ്പിച്ചു. യാത്രക്കാരുടെ സുരക്ഷയ്ക്കാണ് മുൻഗണനയെന്നും നിയമലംഘനം നടത്തിയ പൈലറ്റിനെ ജോലിയിൽ നിന്ന് മാറ്റിനിർത്തിയതായും എയർ ഇന്ത്യ അറിയിച്ചു. അന്വേഷണം പൂർത്തിയാകുന്ന മുറയ്ക്ക് ഇയാൾക്കെതിരെ കർശനമായ അച്ചടക്ക നടപടിയുണ്ടാകുമെന്നും അധികൃതർ വ്യക്തമാക്കി.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top