എയര്‍ കേരള വിമാന കമ്പനിക്ക് എന്ത് പറ്റി? കണ്ണൂരില്‍ നിന്ന് വിമാനം പറന്നുയരുമെന്ന പ്രഖ്യാപനം എങ്ങുമെത്തിയില്ല

പ്രവാസി മലയാളികളുടെ സംരംഭമായ എയര്‍ കേരള വിമാനക്കമ്പനിയുടെ സര്‍വീസുകള്‍ എന്ന് പറന്നുയരുമെന്ന് വ്യക്തതയില്ലാതെ ഉടമസ്ഥര്‍. ഈ വര്‍ഷം ആദ്യം കണ്ണൂരില്‍ നിന്ന് വിമാനം പറക്കുമെന്നായിരുന്നു പ്രഖ്യാപനം. പക്ഷേ, വര്‍ഷം തീരാന്‍ ഏതാനും ദിവസം മാത്രം അവശേഷിക്കെ എന്ന് വിമാനം പൊങ്ങുമെന്ന് ആര്‍ക്കും നിശ്ചയമില്ല.

കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളത്തില്‍ നിന്നും എയര്‍ കേരള വിമാനം 2025 ജൂലൈയില്‍ സര്‍വീസ് ആരംഭിക്കും എന്നായിരുന്നു കമ്പിനി ഉടമകള്‍ പറഞ്ഞിരുന്നത്. എന്നാല്‍ അതുണ്ടായില്ല. കാലതാമസത്തിന് കാരണം എന്തെന്ന് ആരും ഇതുവരെ വ്യക്തമാക്കിയിട്ടില്ല. ഒരു പറ്റം പ്രവാസികളടക്കമുള്ള നിക്ഷേപകര്‍ രൂപീകരിച്ച എയര്‍ കേരള വിമാനക്കമ്പനി സര്‍വീസ് ആരംഭിക്കുന്നതിന്റെ മുന്നോടിയായി കഴിഞ്ഞവര്‍ഷം ഡിസംബറില്‍ കണ്ണൂര്‍ വിമാനത്താവളത്തില്‍ അധികൃതരുമായി കൂടിക്കാഴ്ച വരെ നടത്തിയിരുന്നു. പക്ഷേ, അതിനു ശേഷം ഈ കമ്പനിയുമായി ബന്ധപ്പെട്ട വാര്‍ത്തകളൊന്നും പുറത്തു വരുന്നില്ല.

ALSO READ : പ്രവാസി മലയാളികളുടെ എയര്‍ കേരള ഉടന്‍; സെറ്റ് ഫ്ലൈ ഏവിയേഷന് വ്യോമയാന മന്ത്രാലയത്തിന്റെ അനുമതി

ഈ വര്‍ഷം ജൂലൈ മുതല്‍ കണ്ണൂരില്‍ നിന്ന് തിരുവനന്തപുരം, കോഴിക്കോട്, മൈസൂര്‍, നെയ്‌വേലി, കോയമ്പത്തൂര്‍, ആര്‍ക്കോണം തുടങ്ങിയ സ്ഥലങ്ങളിലേക്ക് സര്‍വീസുകള്‍ തുടങ്ങും എന്നായിരുന്നു കമ്പനിയുടെ പ്രഖ്യാപനം. എടിആര്‍ ഇനത്തിലുള്ള വിമാനങ്ങളാണ് എയര്‍ കേരള കമ്പനിക്കുവേണ്ടി സര്‍വീസ് നടത്തും എന്നായിരുന്നു സംരംഭകരുടെ അവകാശവാദം. പക്ഷേ, പ്രഖ്യാപിച്ചതുപോലെ കാര്യങ്ങളൊന്നും മുന്നോട്ട് നീങ്ങിയില്ല. കാലതാമസത്തിന് കാരണമെന്തെന്ന് സംരംഭകര്‍ പറയുന്നതുമില്ല.

കണ്ണൂരിന് പുറമെ കൊച്ചി, തിരുവനന്തപുരം, കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളങ്ങളില്‍ നിന്നും സര്‍വീസുകള്‍ തുടങ്ങുമെന്നൊക്കെ പ്രഖ്യാപിച്ചെങ്കിലും കാര്യങ്ങളൊന്നും മുന്നോട്ട് നീങ്ങിയില്ല. കേന്ദ്ര സര്‍ക്കാരിന്റെ എല്ലാ അനുമതികളും ലഭിച്ചെന്നൊക്കെയാണ് എയര്‍ കേരളഎയര്‍ലൈന്‍ വക്താക്കള്‍ അവകാശപ്പെട്ടിരുന്നത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top