ബോയിങ് വിമാനങ്ങളുടെ പരിശോധന പൂർത്തിയായി; എല്ലാം സുരക്ഷിതമെന്ന് എയർ ഇന്ത്യ..

അഹമ്മദാബാദിൽ വിമാനം തകർന്നുണ്ടായ അപകടത്തിന് പിന്നാലെ ബോയിങ് വിമാനങ്ങളുടെ പരിശോധന എയർ ഇന്ത്യ സ്വമേധയാ ആരംഭിച്ചിരുന്നു. ജൂലായ് 12ന് ആരംഭിച്ച പരിശോധന പൂർത്തിയായി. ഫ്യൂവൽ കൺട്രോളിങ് സ്വിച്ചുകളുടെ ലോക്കിങ് സംവിധാനത്തിൽ പ്രശ്നങ്ങളൊന്നും കണ്ടെത്താനായില്ലന്നും വിമാനം സുരക്ഷിതമാണെന്നും എയർ ഇന്ത്യ അറിയിച്ചു.
ബോയിങ് -787, ബോയിങ് – 737 ശ്രേണിയിലുള്ള വിമാനങ്ങളിലാണ് പരിശോധന നടത്തിയത്. ലോക്കിങ് സംവിധാനങ്ങളിലും പ്രശ്നങ്ങൾ ഒന്നും കണ്ടെത്തിയില്ല. ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (DGCA) നിർദ്ദേശിച്ച സമയത്തിനുള്ളിൽ തന്നെ പരിശോധന പൂർത്തിയാക്കാൻ കഴിഞ്ഞുവെന്നും എയർ ഇന്ത്യ അറിയിച്ചു.
ജൂൺ 12 നാണ് അഹമ്മദാബാദിൽ എയർ ഇന്ത്യ വിമാനം തകരുന്നത്. അപകടത്തിൽ 260 പേർ കൊല്ലപ്പെടുകയും ചെയ്തു. മുൻകരുതലിന്റെ ഭാഗമായാണ് എയർ ഇന്ത്യയുടെ മുഴുവൻ വിമാനങ്ങളുടെയും ഫ്യൂവൽ കൺട്രോളിങ് സ്വിച്ചുകളുടെ ലോക്കിങ് സംവിധാനത്തിൽ പ്രശ്നങ്ങൾ ഉണ്ടോ എന്ന് പരിശോധിച്ചത്. യാത്രക്കാരുടെയും ക്യാബിൻ ക്രൂ അംഗങ്ങളുടെയും സുരക്ഷ ഉറപ്പാക്കുമെന്നും എയർ ഇന്ത്യ അറിയിച്ചു.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here