ഗൂഗിളിനെ കോടതി കയറ്റാൻ ബച്ചൻ ദമ്പതികൾ; ആവശ്യപ്പെട്ടത് 4 കോടി നഷ്ടപരിഹാരം

ഐശ്വര്യ റായും അഭിഷേക് ബച്ചനുമാണ് ഗൂഗിളിനും യൂട്യൂബിനുമെതിരെ പരാതിയുമായി കോടതിയെ സമീപിച്ചത്. എഐ ഉപയോഗിച്ച് ചിത്രങ്ങൾ ദുരുപയോഗം ചെയ്യാൻ പ്ലാറ്റ്‌ഫോമുകൾ അനുവദിച്ചുവെന്നാണ് കേസ്. 4 കോടി നഷ്ടപരിഹാരമാണ് ദമ്പതികൾ ആവശ്യപ്പെട്ടത്.

നേരത്തെ തന്നെ തന്റെ പേരും ചിത്രങ്ങളും ദുരുപയോഗം ചെയ്യുന്നത് സംബന്ധിച്ച് ഐശ്വര്യ റായ് ഡൽഹി ഹൈക്കോടതി സമീപിച്ചിരുന്നു. തന്റെ അനുമതി ഇല്ലാതെയാണ് ഇവയെല്ലാം പ്രചരിക്കുന്നത്. ഇതിനെ എത്രയും വേഗം തടയണമെന്നും സ്വകാര്യത സംരക്ഷിക്കണമെന്നും താരം ഹർജിയിൽ ആവശ്യപ്പെട്ടിരുന്നു. ഇത് സ്വീകരിച്ച കോടതി എല്ലാ ഉള്ളടക്കങ്ങളും പിൻവലിക്കണമെന്ന് ഉത്തരവിട്ടിരുന്നു.

ഫേക്ക് ശബ്ദവും ചിത്രങ്ങളും ഉപയോഗിച്ച് യൂട്യൂബുകൾ പണം സമ്പാദിച്ചു. ‘AI Bollywood Ishq’ എന്ന യൂട്യൂബ് ചാനലിനെ പ്രത്യേകം പരാതിയിൽ പരാമർശിക്കുന്നുണ്ട്. ഈ ചാനലിൽ 259ലധികം വീഡിയോകൾ ഉണ്ട്. 17 മില്യൺ കാഴ്ചക്കാരും ഉണ്ടെന്നാണ് പരാതിയിൽ വ്യക്തമാക്കുന്നത്. സംഭവത്തിൽ ഗൂഗിളിനോടും യൂട്യൂബിനോടും രേഖാമൂലം മറുപടി നൽകാൻ ഡൽഹി ഹൈക്കോടതി നിർദേശിച്ചു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top