‘മരിക്കാൻ പോകുന്നവർ ബലാത്സംഗം ചെയ്തിട്ട് മരിക്കൂ’; ദീപക്കിന്റെ മരണത്തിൽ ഞെട്ടിക്കുന്ന ഉപദേശം

ഗോവിന്ദപുരം സ്വദേശി ദീപക്കിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് സോഷ്യൽ മീഡിയയിൽ അതിക്രൂരവും സ്ത്രീവിരുദ്ധവുമായ പരാമർശങ്ങൾ നടത്തിയ ബിജെപി മുൻ സ്ഥാനാർത്ഥിയും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറുമായ അജയ് ഉണ്ണി. ബസിനുള്ളിൽ വെച്ച് ദീപക്കിന്റെ വീഡിയോ പകർത്തി അപമാനിച്ചുവെന്ന് പറയപ്പെടുന്ന യുവതിയെ വിമർശിക്കുന്നതിനിടയിലാണ് ഇത്തരത്തിൽ വീഡിയോ ചിത്രീകരിക്കുന്ന സ്ത്രീകളെ പരസ്യമായി ബലാത്സംഗം ചെയ്യാൻ അജയ് ഉണ്ണി ആഹ്വാനം ചെയ്തത്.

തൊടുപുഴ സ്വദേശിയായ അജയ് ഉണ്ണി തന്റെ സോഷ്യൽ മീഡിയ പേജിൽ പങ്കുവെച്ച വീഡിയോയിലാണ് കുറ്റകരമായ ഈ പ്രസ്താവന നടത്തിയത്. “അനാവശ്യമായി നാണം കെടുത്താൻ ശ്രമം നടന്നു കഴിഞ്ഞാൽ, മരിക്കണം എന്ന് ഉറപ്പിച്ചു കഴിഞ്ഞാൽ ചെയ്യേണ്ടത് എന്താണെന്നു വെച്ചാൽ, എന്റെ അഭിപ്രായത്തിൽ ഇങ്ങനെ അപരാധം പറഞ്ഞുണ്ടാക്കുന്നവരെ നേരെ ചെന്ന് ഒന്ന് ബലാത്സംഗം ചെയ്തിട്ട് പോയി മരിക്കുക” എന്നാണ് ഇയാൾ വീഡിയോയിൽ പറയുന്നത്.

കോഴിക്കോട് ബസിൽ വെച്ച് അപമാനിക്കാൻ ശ്രമിച്ചു എന്നാരോപിച്ച് ഷിംജിത എന്ന യുവതി ദീപക്കിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരുന്നു. ഇതിനെത്തുടർന്നുണ്ടായ സൈബർ ആക്രമണങ്ങളിൽ മനംനൊന്താണ് ദീപക് ആത്മഹത്യ ചെയ്തത്. ദീപക്കിനെതിരെ വീഡിയോ എടുത്ത ഷിംജിതയെ പിടികൂടണമെന്ന് ആവശ്യപ്പെട്ട് ദീപക്കിന്റെ മാതാപിതാക്കൾ രംഗത്തെത്തിയിട്ടുണ്ട്. ഈ സംഭവത്തിന്റെ പശ്ചാത്തലത്തിൽ പ്രതികരിക്കവെയാണ് അജയ് ഉണ്ണി ക്രിമിനൽ സ്വഭാവമുള്ള പരാമർശങ്ങൾ നടത്തിയത്. മുൻപ് തദ്ദേശ തിരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർത്ഥിയായി മത്സരിച്ചിട്ടുള്ള വ്യക്തിയാണ് അജയ് ഉണ്ണി. ഇത്തരമൊരു വ്യക്തിയിൽ നിന്ന് ഇത്രയും തരംതാണ പരാമർശം ഉണ്ടായത് രാഷ്ട്രീയ വൃത്തങ്ങളിലും വലിയ ചർച്ചയായിട്ടുണ്ട്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top