ശിവഗിരി, മുത്തങ്ങ സംഭവങ്ങളിൽ ദുഃഖമുണ്ട്; ഇലക്ഷന് ശേഷം ചില അപ്രിയ സത്യങ്ങൾ വെളിപ്പെടുത്തും; എകെ ആന്റണി

നിയമസഭയിൽ മുഖ്യമന്ത്രി നടത്തിയ വിമർശനങ്ങൾക്ക് മറുപടിയുമായി എകെ ആന്റണി. തന്റെ ഭരണകാലത്ത് ശിവഗിരി, മുത്തങ്ങ, മാറാട് എന്നിവിടങ്ങളിൽ ഉണ്ടായ കലാപങ്ങൾക്ക് മാധ്യമങ്ങൾക്ക് മുന്നിൽ അദ്ദേഹം വിശദീകരണം നൽകി. മുത്തങ്ങ സംഭവത്തിൽ അതിയായ ഖേദമുണ്ടെന്ന് എ കെ ആന്‍റണി പറഞ്ഞു.

ശിവഗിരി, മുത്തങ്ങ സംഭവങ്ങളിൽ ദുഃഖമുണ്ട്. ഖേദം ശിവഗിരിയിൽ തന്നെ പോയി രേഖപ്പെടുത്തിയിരുന്നു. ആദിവാസികൾക്ക് കേരളത്തിൽ ഏറ്റവും കൂടുതൽ ഭൂമി കൊടുത്തത് താനാണ്. മുത്തങ്ങ ദേശീയ വന്യജീവി സങ്കേതമാണ്. ആദിവാസികൾ ആദ്യം കുടിൽ കെട്ടിയപ്പോൾ എല്ലാവരും അവരെ ഇറക്കിവിടണമെന്ന് പറഞ്ഞു.

Also Read : ഭരണപക്ഷത്തെ തല്ലാൻ പൊലീസിനെ വടിയാക്കി പ്രതിപക്ഷം; വടി വാങ്ങി തിരികെ തല്ലി പിണറായി

പൊലീസ് നടപടി ഉണ്ടായപ്പോൾ മാധ്യമങ്ങളും രാഷ്ട്രീയ പാർട്ടികളും നിലപാട് മാറ്റി. മുത്തങ്ങ സംഭവത്തെ കുറിച്ച് സിബിഐ അന്വേഷണ റിപ്പോർട്ട് പുറത്തുവിടണമെന്നും ആന്റണി ആവശ്യപ്പെട്ടു. ശിവഗിരിയിൽ 1995ൽ നടന്നത് നിർഭാഗ്യമായ കാര്യം പോലീസിനെ അയക്കേണ്ടി വന്നത് കോടതിയുടെ ഇടപെടൽ മൂലം. സംഭവത്തിലും ജുഡീഷൻ കമ്മീഷൻ റിപ്പോർട്ട് ഉണ്ട് അതും പുറത്തു വിടണം.

അടുത്ത അസംബ്ലി ഇലക്ഷന് ശേഷം ചില കാര്യങ്ങൾ വെളിപ്പെടുത്താനായിരുന്നു ഉദ്ദേശിച്ചിരുന്നതെന്നും ഏകപക്ഷീയമായ ആക്രമണം നേരിട്ടപ്പോള്‍ പ്രതികരിക്കണമെന്ന് തോന്നി എന്നും അദ്ദേഹം പറഞ്ഞു. ചില അപ്രിയ സത്യങ്ങൾ ഇലക്ഷന് ശേഷം വെളിപ്പെടുത്തുമെന്നും മുൻ മുഖ്യമന്ത്രിയും പ്രതിരോധ മന്ത്രിയുമായിരുന്ന എകെ ആന്റണി പറഞ്ഞു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top