‘കുരങ്ങൻമാർക്കൊപ്പം ഇരുന്നാൽ തിരിച്ചറിയില്ല’; യോഗി ആദിത്യനാഥിനെ പരിഹസിച്ച് അഖിലേഷ് യാദവ്

ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് തന്നെയും സഖ്യകക്ഷികളെയും ‘അപ്പു, പപ്പു, ടപ്പു’ എന്ന് വിളിച്ചതിനെതിരെ സമാജ്‌വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ് രൂക്ഷ വിമർശനവുമായി രംഗത്തെത്തി. യോഗി ആദിത്യനാഥ് ഒരു കൂട്ടം കുരങ്ങന്മാർക്കിടയിൽ ഇരുന്നാൽ ആർക്കും അദ്ദേഹത്തെ തിരിച്ചറിയാൻ കഴിയില്ലെന്നാണ് അഖിലേഷ് പ്രതികരിച്ചത്.

‘പ്രധാനപ്പെട്ട വിഷയങ്ങളിൽ നിന്ന് ആളുകളുടെ ശ്രദ്ധ മാറ്റാനാണ് ബിജെപി ശ്രമിക്കുന്നത്. ഒരു കൂട്ടം കുരങ്ങന്മാർക്കിടയിൽ യോഗി ആദിത്യനാഥിനെ ഇരുത്തിയാൽ, നിങ്ങൾക്കോ എനിക്കോ അദ്ദേഹത്തെ തിരിച്ചറിയാൻ കഴിയില്ല.’എന്നാണ് അഖിലേഷ് പറഞ്ഞത്. ബിഹാർ തിരഞ്ഞെടുപ്പിന്റെ മുന്നോടിയായുള്ള പ്രചാരണത്തിനിടെയാണ് അഖിലേഷ് യാദവ് ഇങ്ങനെ പ്രതികരിച്ചത്.

നേരത്തെ, മുസാഫർപൂരിലെ റാലിയിൽ വച്ച് രാഹുൽ ഗാന്ധി, തേജസ്വി യാദവ്, അഖിലേഷ് യാദവ് എന്നിവരെ യോഗി ആദിത്യനാഥ് പരിഹസിച്ചിരുന്നു. ‘സത്യം സംസാരിക്കാത്ത, സത്യം കേൾക്കാത്ത, സത്യം കാണാത്ത ഗാന്ധിജിയുടെ മൂന്ന് കുരങ്ങന്മാരെക്കുറിച്ച് നിങ്ങൾക്ക് അറിയാമല്ലോ. എന്നാൽ ഇവിടുത്തെ മൂന്ന് കുരങ്ങന്മാർ, അപ്പു, പപ്പു, ടപ്പു എന്നിവരാണ്’. രാഹുൽ ഗാന്ധിയെ ‘പപ്പു’, തേജസ്വി യാദവിനെ ‘ടപ്പു’, അഖിലേഷ് യാദവിനെ ‘അപ്പു’ എന്നിങ്ങനെയാണ് അദ്ദേഹം വിളിച്ചത്. സത്യം സംസാരിക്കാത്ത ‘പപ്പു’, സത്യം കാണാത്ത ‘ടപ്പു’, സത്യം കേൾക്കാത്ത ‘അപ്പു’ എന്നിങ്ങനെയാണ് യോഗി കളിയാക്കിയത്. ഇതിനെതിരെയാണ് അഖിലേഷ് രംഗത്തെത്തിയത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top