ഇതുവരെ പിരിച്ച GST എവിടെ? പിടിച്ചെടുത്ത തുക പണമായി നൽകുമോ അക്കൗണ്ടിൽ ഇടുമോ? മോദിയോട് ചോദ്യങ്ങളുമായി അഖിലേഷ് യാദവ്

ജിഎസ്ടി പരിഷ്കരണങ്ങൾക്ക് പിന്നാലെ മോദിയെ പരിഹസിച്ചു കൊണ്ടുള്ള ചോദ്യങ്ങളുമായി അഖിലേഷ് യാദവ് രംഗത്ത്. ബിജെപി സർക്കാർ പത്ത് വർഷമായി കനത്ത നികുതി ചുമത്തി പൊതുജനങ്ങളെ കൊള്ളയടിക്കുകയായിരുന്നു. ഉയർന്ന ജിഎസ്ടിയിൽ നിന്ന് വർഷങ്ങളായി നേടിയ ലാഭം സർക്കാർ തിരികെ നൽകുമോ എന്ന ചോദ്യമാണ് സമാജ്‌വാദി പാർട്ടി പ്രസിഡന്റ് അഖിലേഷ് യാദവ് ഉയർത്തുന്നത്.

Also Read : മോദി കാത്തുവച്ച ട്വിസ്റ്റ് GST പരിഷ്‌ക്കരണം; വരാൻ പോകുന്നത് വിലക്കുറവിന്റെ കാലമെന്ന് വാഗ്ദാനം

യു.പിയിലെ ബിജെപി സർക്കാറിൻ്റെ ‘മഹാകുംഭ് മോഡൽ’ പോലെ പിടിച്ചെടുത്ത തുക ആളുകളുടെ വീടുകളിൽ പണമായി എത്തിക്കുമോ? അതോ അടുത്ത ഇൻഷുറൻസ് പ്രീമിയത്തിൽ ഉൾപ്പെടുത്തുമോ? ബാങ്ക് അക്കൗണ്ടുകളിലേക്ക് നേരിട്ട് ക്രെഡിറ്റ് ചെയ്യുമോ? അതോ ബിജെപി നേരത്തെ വാഗ്ദാനം ചെയ്തത ’15 ലക്ഷം രൂപ’യിൽ നിന്ന് കുറക്കുമോ തുടങ്ങിയ ചോദ്യങ്ങൾ കൊണ്ട് അഖിലേഷ് യാദവ് കേന്ദ്ര സർക്കാരിന്റെ ജിഎസ്ടി പരിഷ്ക്കരണത്തെ പരിഹസിക്കുകയായിരുന്നു. ജിഎസ്ടി പരിഷ്കരണം പ്രധാന പ്രചരണം ആയുധമാക്കാൻ ബിജെപി ശ്രമിക്കുമ്പോൾ അതിനെ ബിജെപിക്കെതിരെയുള്ള ആയുധമാക്കി മാറ്റിയിരിക്കുകയാണ് അഖിലേഷ് യാദവ്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top