1850 രൂപ വാങ്ങിയിട്ട് അപേക്ഷ നല്‍കിയില്ല; ഹാള്‍ ടിക്കറ്റ് വ്യാജമായി നിര്‍മ്മിച്ചു നല്‍കി; അക്ഷയയിലെ ഗ്രീഷ്മ ചില്ലറക്കാരിയല്ല

പത്തനംതിട്ടയില്‍ നീറ്റ് പരീക്ഷ എഴുതാന്‍ വ്യാജ ഹാള്‍ ടിക്കറ്റുമായി വിദ്യാര്‍ത്ഥി എത്തിയതിന് പിന്നില്‍ അക്ഷയ സെന്റര്‍ ജീവനക്കാരി ഗ്രീഷ്മ. ഗ്രഷ്മ തയാറാക്കി നല്‍കിയതാണ് വ്യാജ ഹാള്‍ ടിക്കറ്റ്. തിരുവനന്തപുരം നെയ്യാറ്റിന്‍കരയിലുള്ള അക്ഷയിലെ ജീവനക്കാരിയാണ് ഇവര്‍. വിദ്യാര്‍ത്ഥിയുടെ അമ്മ നീറ്റ് പരീക്ഷയ്ക്ക് അപേക്ഷിക്കാന്‍ അക്ഷയ സെന്ററില്‍ എത്തിയിരുന്നു. ഫീസായി 1850 രൂപയും നല്‍കിയിരുന്നു.

എന്നാല്‍ ഗ്രീഷ്മ അപേക്ഷ സമര്‍പ്പിച്ചില്ല. മറന്നു പോയി എന്നാണ് പോലീസിനോട് ഗ്രീഷ്മ ഇതിന് കാരണമായി പറഞ്ഞത്. വിദ്യാര്‍ത്ഥിയും അമ്മയും ഹാള്‍ ടിക്കറ്റിനായി നിരന്തരം സമീപിച്ചപ്പോഴാണ് വ്യാജമായി ഇത് തയാറാക്കി നല്‍കിയത്. പത്തനതിട്ടയിലെ സെന്ററര്‍ വച്ചത് ദൂരെ ആയതിനാല്‍ ഇവര്‍ പരീക്ഷ ഒഴിവാക്കും എന്ന് കരുതിയാണ്. എന്നാല്‍ വിദ്യാര്‍ത്ഥി പരീക്ഷ എഴുതാന്‍ എത്തിയതോടെ പിടിക്കപ്പെടുകയായിരുന്നു.

പത്തനംതിട്ട പൊലീസ് കസ്റ്റഡിയിലെടുത്ത ഗ്രീഷ്മയെ അക്ഷയയില്‍ എത്തിച്ച് തെളിവെടുപ്പ് നടത്തി. അക്ഷയ സെന്ററിലെ കംപ്യൂട്ടറും ഹാര്‍ഡ് ഡിസ്‌കും കസ്റ്റഡിയില്‍ എടുത്തു. ഗ്രീഷ്മ ജോലിക്കെത്തിയിട്ട് നാലു മാസം മാത്രമേ ആയിട്ടുള്ളൂവെന്ന് പറഞ്ഞ സ്ഥാപന ഉടമ വ്യാജ ഹാള്‍ടിക്കറ്റുമായി ഒരു ബന്ധവുമില്ലെന്നും വ്യക്തമാക്കി.

തിരുവനന്തപുരം അമ്പൂരി സ്വദേശിയായ വിദ്യാര്‍ത്ഥി ജിത്തു പത്തനംതിട്ട തൈക്കാവ് ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പരീക്ഷാ ഹാളില്‍ നിന്നാണ് ഇന്നലെ പിടിയിലായത്. വിദ്യാര്‍ത്ഥിക്കെതിരേയും കേസെടുത്തിട്ടുണ്ട്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top