ജിഹാദിന് തയാറാകൂ; ഇന്ത്യക്കെതിരെ പോരാട്ടത്തിന് ആഹ്വാനം ചെയ്ത് അല്‍ഖ്വയ്ദ

ഓപ്പറേഷന്‍ സിന്ദൂരിലൂടെ പാകിസ്ഥാന്‍ ഭീകര കേന്ദ്രങ്ങള്‍ തകര്‍ത്ത ഇന്ത്യക്ക് മറുപടി നല്‍കാന്‍ ആഹ്വാനം ചെയ്ത് ഭീകരസംഘടനയായ അല്‍ഖ്വയ്ദ. ഇന്ത്യക്കെതിരെ ജിഹാദിന് തയാറാകാനാണ് ആഹ്വാനം ചെയ്തിരിക്കുന്നത്. ഇന്ത്യന്‍ ഉപഭൂഖണ്ഡ വിഭാഗമായ അല്‍-ഖായിദ ഇന്‍ ദി ഇന്ത്യന്‍ സബ്‌കോണ്ടിനെന്റ് (എക്യുഐഎസ്) ആണ് ഈ ആഹ്വാനത്തിന് പിന്നിൽ.

ഓപറേഷന്‍ സിന്ദൂറിനെ അപലപിച്ചു കൊണ്ടുള്ള പ്രസ്താവനയിലാണ് ജിഹാദിന് ഒരുങ്ങാന്‍ നിര്‍ദേശമുള്ളത്. പാകിസ്ഥാന് മേല്‍ ഇന്ത്യ വലിയ കടന്നാക്രമണം നടത്തി. അതിന് തിരിച്ചടി നല്‍കണം. ജിഹാദ് നടത്തണം എന്നാണ് ഈ പ്രസ്താവനയില്‍ പറയുന്നത്.

‘ഭഗവ’ ഭരണകൂടം എന്നാണ് ഇന്ത്യന്‍ സര്‍ക്കാരിനെ പ്രസ്താവനയില്‍ വിശേഷിപ്പിച്ചിരിക്കുന്നത്. പാകിസ്താന്‍ മണ്ണില്‍ ഇന്ത്യന്‍ ആക്രമണം എന്ന തലക്കെട്ടോടെയുള്ള ഈ പ്രസ്താവന വ്യാപകമായി പ്രചരിക്കുകയാണ്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top