ട്രെയിനിൽ മൃതദേഹം കണ്ടെത്തിയ സംഭവം; എസ് 4 കോച്ചിൽ രക്തക്കറ; പോലീസ് യാത്രക്കാർക്ക് പിന്നാലെ

ആലപ്പുഴ-ധൻബാദ് എക്സ്പ്രസ്സ് ട്രെയിന്റെ ശുചിമുറിയിലെ വേസ്റ്റ് ബിന്നിൽ നവജാതശിശുവിന്റെ ശവശരീരം കണ്ടെത്തിയ സംഭവത്തിൽ അന്വേഷണം ഊര്‍ജിതമാക്കി പൊലീസ്. ട്രെയിനിലെ എസ്‍ 4 കോച്ചിലെ സീറ്റിൽ രക്തക്കറ കണ്ടെത്തിയത്. കണ്ടെത്തിയ രക്തക്കറ കുഞ്ഞിന്‍റെതാണോയെന്ന് അറിയാൻ പരിശോധന നടത്തും. മുൻ ദിവസങ്ങളിൽ എസ് 4, എസ് 3 കോച്ചുകളിൽ യാത്ര ചെയ്ത ആളുകളെ കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം തുടരുകയാണ്.
Also Read : ട്രെയിനിൽ അഴുകിയ മൃതദേഹം; ഭിക്ഷാടനം നടത്തുന്ന സ്ത്രീയെന്ന് സംശയം
ഇന്നലെ രാവിലെ ശുചീകരണ തൊഴിലാളികളാണ് കടലാസിൽ പൊതിഞ്ഞ നിലയിൽ നവജാതശിശുവിന്റെ ശവശരീരം കണ്ടെത്തിയത്. തുടർന്ന് അവർ റെയിൽവേ പോലീസിൽ വിവരം അറിയിക്കുകയായിരുന്നു. കേസെടുത്ത റെയില്‍വെ പൊലീസ് അന്വേഷണം ആരംഭിക്കുകയായിരുന്നു. പിന്നാലെ പോലീസെത്തി മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. കുഞ്ഞിന് മൂന്ന് മുതൽ നാലുമാസം വരെ പ്രായമുണ്ടെന്നാണ് ഡോക്ടർമാരുടെ നിഗമനം.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here