പെൺകുട്ടിക്ക് നേരെ പെട്രോൾ ആക്രമണം; അയൽവാസി പിടിയിൽ

ആലപ്പുഴയിൽ 18കാരിയെ പെട്രോൾ ഒഴിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ അയൽവാസി പിടിയിൽ. 58 വയസ്സുള്ള ജോസ് ആണ് പൊലീസിന്റെ പിടിയിൽ ആയത്. കഴിഞ്ഞദിവസം രാത്രിയാണ് ഇയാൾ പെൺകുട്ടിയുടെ ദേഹത്ത് പെട്രോൾ ഒഴിച്ചത്. പെട്രോൾ വീണ ഉടൻ തന്നെ കുട്ടി ഓടി രക്ഷപ്പെടുകയായിരുന്നു. അതിനാൽ ജീവൻ രക്ഷപ്പെട്ടു.

അയൽക്കാർ തമ്മിൽ ഇന്നലെ രാത്രി ഉണ്ടായ വഴക്കാണ് സംഭവത്തിനെല്ലാം തുടക്കം. പ്രകോപിതനായ ജോസ് പെൺകുട്ടിയുടെ ശരീരത്തിലേക്ക് പെട്രോൾ ഒഴിക്കുകയായിരുന്നു. തീ കൊളുത്താൻ ശ്രമിക്കുന്നതിനിടയിൽ കുട്ടി അവിടെ നിന്ന് ഓടി രക്ഷപ്പെട്ടു. പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് പ്രതിയെ പിടികൂടിയത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top