ആലപ്പുഴയിൽ ഹൗസ് ബോട്ടിന് തീപിടിച്ചു; ഷോർട്ട് സർക്യൂട്ട് എന്ന് വിവരം

ആലപ്പുഴയിൽ ഹൗസ് ബോട്ടിന് തീപിടിച്ചു. ചിത്തിര കായലിലാണ് അപകടം സംഭവിച്ചത്. യാത്രക്കാരുമായി പോയ ഹൗസ് ബോട്ടിലാണ്. നിലവിൽ ആളപായമില്ലെന്നാണ് വിവരം. യാത്രക്കാരെ എല്ലാം പുറത്തിറക്കി. കുമരകത്തെ റിസോർട്ടിൽ നിന്നുള്ള വിനോദസഞ്ചാരികളാണ് ബോട്ടിൽ ഉണ്ടായിരുന്നതെന്നാണ് വിവരം.
യാത്രക്കാർ ഇന്ന് ഉച്ചയോടെയാണ് റിസോർട്ടിൽ നിന്ന് ഹൗസ് ബോട്ടിലേക്ക് കയറിയത്. ചിത്തിര കായലിന് സമീപത്ത് എത്തിയപ്പോഴാണ് ബോട്ടിന്റെ പിൻഭാഗത്ത് നിന്നും പുക ഉയർന്നത്. ബോട്ടിലെ വൈദ്യുത ഉപകരണങ്ങൾ സൂക്ഷിച്ചിരുന്ന ഭാഗമായിരുന്നു അത്. ഉടൻ തന്നെ യാത്രക്കാരെ സമീപത്തെ തുരുത്തിലോട്ട് സുരക്ഷിതമായി മാറ്റുകയായിരുന്നു.
അപ്പോഴേക്കും ഹൗസ് ബോട്ടിന്റെ മുകളിലേക്ക് തീ പടർന്നിരുന്നു. ഓലമേഞ്ഞ ഭാവങ്ങളെല്ലാം കത്തി നശിച്ചു. അപകടത്തിന് കാരണം ഷോർട്ട് സർക്യൂട്ട് എന്നാണ് പ്രാഥമിക നിഗമനം. പുക വന്ന ഉടനെ തന്നെ അഗ്നിരക്ഷാ സേനയെ വിവരം അറിയിച്ചിരുന്നു. രക്ഷാപ്രവർത്തനത്തിനായി റെസ്ക്യൂ ബോട്ടുകളും സ്ഥലത്തെത്തി. യാത്രക്കാരെയെല്ലാം സുരക്ഷിതരായി റിസോർട്ടിലേക്ക് മാറ്റി.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here