റെയിൽവേ പോലീസിനെ ഞെട്ടിച്ച് ട്രാക്കിൽ മനുഷ്യൻ്റെ കാൽ; കണ്ടത് മെമു മാറ്റിയപ്പോൾ

ആലപ്പുഴ റെയിൽവേ സ്റ്റേഷന് സമീപം ട്രാക്കിൽ അറ്റുപോയ നിലയിൽ മനുഷ്യൻ്റെ ഒരു കാൽ കണ്ടെത്തി. എറണാകുളം ആലപ്പുഴ മെമു ട്രെയിൻ മാറ്റിയപ്പോഴാണ് റെയിൽവേ ട്രാക്കിൽ ഒരു പാദം കണ്ടത്. ട്രെയിൻ ഇടിച്ച് കൊല്ലപ്പെട്ടവരുടെ ആണോ, അല്ലാതെ ആരുടെയെങ്കിലും ആണോ എന്നതിൽ വ്യക്തതയില്ല.
അടുത്ത ദിവസമെങ്ങും ഈ പരിസരത്ത് ഒരിടത്തും ഇങ്ങനെ കാൽ അറ്റുപോയ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. ഉണ്ടെങ്കിൽ പോലീസിൽ റിപ്പോർട്ട് ചെയ്യേണ്ടതായിരുന്നു. മറ്റെവിടെയെങ്കിലും വച്ച് അപകടത്തിൽപ്പെട്ട ആരുടെയെങ്കിലും ശരീരഭാഗം ട്രെയിനിന് അടിയിൽ കുടുങ്ങി ഇവിടെ എത്തിയത് ആണോയെന്നുള്ള പരിശോധനയും നടത്തുന്നുണ്ട്.
എറണാകുളത്ത് നിന്നും ആലപ്പുഴയ്ക്ക് സർവീസ് നടത്തുന്ന മെമു രാവിലെ 9 മണിയോടെയാണ് ആലപ്പുഴ സ്റ്റേഷനിൽ എത്തിയത്. അതിനുശേഷം ഈ ട്രെയിൻ യാർഡിലേക്ക് മാറ്റി. ഈ സമയത്താണ് ശുചീകരണ തൊഴിലാളിളാണ് ട്രാക്കിൽ കാലിന്റെ ഭാഗങ്ങൾ കണ്ടെത്തിയത്. ഇതിന് ഏതാനും ദിവസത്തെ പഴക്കമുണ്ടെന്നാണ് വിലയിരുത്തൽ.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here