റെയിൽവേ ട്രാക്കിൽ കണ്ടെത്തിയ കാൽ കണ്ണൂർ സ്വദേശിയുടേത്? അന്വേഷണം പുരോഗമിക്കുന്നു..

ആലപ്പുഴ റെയിൽവേ സ്റ്റേഷനിലെ ട്രാക്കിൽനിന്ന് മനുഷ്യന്റെ കാൽ കണ്ടെത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. കണ്ണൂർ എടക്കാട് സ്വദേശിയായ മനോഹരൻ്റേതാണ് വേർപെട്ട കാലെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
കഴിഞ്ഞ തിങ്കളാഴ്ച കണ്ണൂരിൽ വെച്ച് മനോഹരൻ ട്രെയിൻ തട്ടി മരിച്ചിരുന്നു. ഈ അപകടത്തിൽ ഇദ്ദേഹത്തിന്റെ കാൽ വേർപ്പെട്ടിരുന്നുവെന്ന് അന്വേഷണത്തിൽ കണ്ടെത്തി.

ഇന്നലെ രാവിലെ ശുചീകരണ തൊഴിലാളികളാണ് മൃതദേഹാവശിഷ്ടം കണ്ടെത്തിയത്. എറണാകുളത്ത് നിന്ന് ആലപ്പുഴയിലേക്ക് വന്ന മെമു ട്രെയിൻ ട്രാക്കിൽ നിന്ന് യാർഡിലേക്ക് മാറ്റിയതിന് ശേഷമാണ് മുട്ടിന് താഴെയുള്ള കാൽഭാഗം കണ്ടത്. വിവരം അറിയിച്ചതിനെ തുടർന്ന് പൊലീസും ഫോറൻസിക് വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി. ഏകദേശം മൂന്ന് ദിവസത്തെ പഴക്കം ഇതിനുണ്ടെന്നാണ് നിഗമനം.

ട്രെയിൻ ഇടിച്ചപ്പോൾ കാൽ ബോഗിയുടെ അടിയിൽ കുടുങ്ങുകയും പിന്നീട് ട്രാക്കിൽ വീഴുകയും ചെയ്തതാകാം എന്നാണ് പൊലീസ് സംശയിക്കുന്നത്. കൂടുതൽ അന്വേഷണങ്ങൾക്കായി കണ്ണൂരിൽ നിന്നുള്ള പൊലീസ് സംഘം ആലപ്പുഴയിൽ എത്തും. കാൽ വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top