SV Motors SV Motors

സോളാറിൽ നിർണായക വെളിപ്പെടുത്തൽ; കത്തിൽ ആരുടെയെല്ലാം പേരുകൾ? മുൻ ജയിൽ DGP പറയുന്നു

സോളാർ കത്തിൽ ഉമ്മൻ ചാണ്ടിയുടെ പേര് ഉണ്ടായിരുന്നോ? നിർണായക വെളിപ്പെടുത്തൽ മാധ്യമ സിൻഡിക്കറ്റ് പുറത്തുവിടുന്നു. 2009 മുതൽ അഞ്ചു വർഷത്തോളം കേരളത്തിലെ ജയിലുകളെ നയിച്ച മുൻ ഡിജിപി അലക്സാണ്ടർ ജേക്കബാണ്, അന്ന് നേരിട്ടറിഞ്ഞ കാര്യങ്ങൾ ഇതാദ്യമായി തുറന്നുപറയുന്നത്. തട്ടിപ്പുകേസിൽ അറസ്റ്റിലായ സോളാർ പ്രതി പത്തനംതിട്ട ജയിലിൽ വച്ചെഴുതിയ കത്ത് ഏറ്റവുമാദ്യം വായിച്ചുകേട്ടയാളാണ് അലക്സാണ്ടർ ജേക്കബ്.

പിന്നീട് ആരോപണ വിധേയരായ പല നേതാക്കളുടെയും പേരുകൾ കത്തിൽ ഉൾപ്പെട്ടത് എങ്ങനെ, കത്ത് പുറത്തുകടത്താൻ ജയിലിലെത്തി ഗൂഢാലോചന നടത്തിയത് ആര്, തുടങ്ങി സുപ്രധാന ചോദ്യങ്ങൾക്കുള്ള മറുപടികളാണ് അലക്സാണ്ടർ ജേക്കബ് പറയുന്നത്. വെളിപ്പെടുത്തലിൻ്റെ പൂർണരൂപം മാധ്യമ സിൻഡിക്കറ്റിൻ്റെ യൂട്യൂബ്, ഫെയ്സ്ബുക്ക് ചാനലുകളിൽ അടുത്ത ദിവസങ്ങളിൽ കാണാം..

Logo
X
Top