ഒപ്പിട്ട് മുങ്ങാന്‍ ഇറങ്ങിയ ഉദ്യോഗസ്ഥരെ ഇരുത്തി ജോലി ചെയ്യിപ്പിച്ചു; പണിമുടക്കിന് ഇടയില്‍ ഇങ്ങനെയും ചില സംഭവങ്ങള്‍

പണിമുടക്കിനെ വെല്ലുവിളിച്ച് ഓഫീസില്‍ എത്തി ഒപ്പിട്ട് മുങ്ങാനുള്ള ചില ഉദ്യോഗസ്ഥരുടെ നീക്കം തടഞ്ഞ് പ്രതിഷേധക്കാര്‍. കോഴിക്കോട്ടും ഇടുക്കിയിലുമാണ് രസകരമായ പ്രതിഷേധം ഉണ്ടായത്. ഒരു സംഘം ഉദ്യോഗസ്ഥര്‍ മുങ്ങാന്‍ നോക്കിയപ്പോള്‍ ചില ജോലി ചെയ്യാതെ ടിവിയില്‍ സിനിമ കണ്ടിരിക്കുകയായിരുന്നു.
കോഴിക്കോട് കോര്‍പ്പറേഷന്‍ ബേപ്പൂര്‍ സോണല്‍ ഓഫീസിലെ ഉദ്യോഗസ്ഥരാണ് ഒപ്പിട്ട് മുങ്ങാന്‍ നോക്കിയത്. പുറത്തേക്ക് പോകാനുള്ള ഉദ്യോഗസ്ഥരുടെ നീക്കം പ്രതിഷേധക്കാര്‍ തടഞ്ഞു. ഓഫീസ് സമയം കഴിഞ്ഞ ശേഷം പോയാല്‍ മതിയെന്നായിരുന്നു ഇവര്‍ പറഞ്ഞത്. തര്‍ക്കമായപ്പോള്‍ ബേപ്പൂര്‍ പോലീസ് എത്തി ജീവനക്കാരെ ഓഫീസിനകത്ത് പ്രവേശിപ്പിച്ചു.
ഇടുക്കിയില്‍ ഉടുമ്പന്‍ചോല താലൂക്ക് ഓഫീസില്‍ ഒപ്പിട്ട ശേഷം ടിവി കണ്ടിരുന്ന ജീവിനക്കാരെയും പ്രതിഷേധക്കാര്‍ പണിയെടുപ്പിച്ചു. ഇതോടെ തങ്ങള്‍ ഉച്ചയ്ക്ക് ശേഷം പകുതിദിവസം ലീവെടുത്ത് പോകാനിരിക്കുകയാണ് എന്നായി ജീവനക്കാര്‍. എന്നാല്‍, സമരക്കാര്‍ സമ്മതിച്ചില്ല. അഞ്ച് മണിവരെ പണി എടുത്ത ശേഷം പോയാല്‍ മതിയെന്നും നിര്‍ദേശിച്ചു. ഇത് നിരീക്ഷിക്കാനായി രണ്ടുപേരെ കാവല്‍ നിര്‍ത്തിയിരിക്കുകയാണ്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here