ഗണേഷ് കുമാറിനെ വെട്ടി സിഐടിയു; പത്തനാപുരത്ത് പോലും KSRTC ഇറക്കാന്‍ സമരക്കാര്‍ അനുവദിച്ചില്ല

ഇടത് സര്‍ക്കാരിലെ ഗതാഗതമന്ത്രി ഗണേഷ്‌കുമാര്‍ പറഞ്ഞത് കേട്ട് പുറത്തിറങ്ങിയവരെല്ലാം പെട്ടു. കെഎസ്ആര്‍ടിസ് ബസ് ഓടുമെന്ന് വിശ്വസിച്ച് ഇറങ്ങിയ ജനങ്ങളെല്ലാം പെരുവഴിയിലായി. മന്ത്രിയെ അനുസരിച്ച് ജോലിക്കെത്തിയവരെ സമരക്കാർ ഭീഷണിപ്പെടുത്തി ഓടിക്കുകയും ചെയ്തു. ബസ് ഇറക്കിയാല്‍ തടയുമെന്ന സിഐടിയു പ്രഖ്യാപനം മാത്രമാണ് നടപ്പായത്.
ALSO READ : പണിമുടക്ക് ശക്തം, മന്ത്രിയുടെ വാക്ക് പാഴ് വാക്കായി; കെഎസ്ആർടിസിയും ഓടുന്നില്ല
കേരളത്തില്‍ ബന്ദിന് സമാനമായാണ് പൊതു പണിമുടക്ക് മുന്നേറുന്നത്. സര്‍വീസ് നടത്താന്‍ ശ്രമിച്ചിടത്തെല്ലാം കെഎസ്ആര്‍ടിസി ജീവനക്കാരെ സമരാനുകൂലികള്‍ കൈകാര്യം ചെയ്യുന്ന സ്ഥിതിയായി. മന്ത്രിയുടെ മണ്ഡലമായ പത്തനാപുരത്തു പോലും ഒരു ബസും ഓടിക്കാൻ കഴിഞ്ഞില്ല. ഇവിടെ ബസ് ഓടാതിരിക്കാന്‍ പ്രത്യേക കരുതലാണ് സമരക്കാർ നടത്തിയത്. സ്വന്തം മന്ത്രിയെ കൈകാര്യം ചെയ്യാന്‍ ഇടത് യൂണിയനുകളുടെ തുനിഞ്ഞിറങ്ങിയപ്പോൾ വലഞ്ഞത് മുഴുവന്‍ ജനങ്ങളാണ്.
ഗണേഷിനെ വിമര്‍ശിച്ച് മുതിര്‍ന്ന നേതാക്കള്‍ തന്നെ രംഗത്തെത്തി. ബസ് ഓടിക്കാൻ അനുവദിക്കില്ലെന്ന് ഇന്നലെ തന്നെ എൽഡിഎഫ് കണ്‍വീനറും സിഐടിയു സംസ്ഥാന പ്രസിഡന്റുമായ ടിപി രാമകൃഷ്ണന്‍ പ്രഖ്യാപിച്ചിരുന്നു. ബസിറക്കിയാല്‍ അപ്പോള്‍ കാണാമെന്ന് വെല്ലുവിളിക്കുകയും ചെയ്തു. പണിമുടക്കിനെതിരായ ഗണേഷിൻ്റെ പ്രസ്താവന ഇടതു സമീപനമല്ലെന്നും, സമരക്കാരെ വില കുറച്ചുകാണാനാണ് പ്രസ്താവന വഴിവച്ചതെന്നും ഇന്ന് എകെ ബാലന്‍ വിമര്‍ശിച്ചു.
ALSO READ : നാളെ കേരളം സ്തംഭിപ്പിക്കാൻ ഇടതുമുന്നണി; ഗണേശനെ തള്ളി ടിപി രാമകൃഷ്ണൻ
ഒരു യൂണിയനും പണിമുടക്കിന് നോട്ടീസ് നല്‍കിയിട്ടില്ല എന്ന മന്ത്രി കെബി ഗണേഷ് കുമാറിന്റെ ഇന്നലത്തെ പ്രസ്താവനയാണ് സിഐടിയുവിനെയും സിപിഎമ്മിനെയും പ്രകോപിപ്പിച്ചത്. കെഎസ്ആര്‍ടിസിയിലെ ജീവനക്കാരെല്ലാം സന്തുഷ്ടരാണെന്നും മന്ത്രി പറഞ്ഞിരുന്നു… ഇത്തവണ മന്ത്രിയായ ശേഷം ഗണേഷ് കുമാർ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയായി ഇത്. അതും സ്വന്തം മുന്നണിയിൽ നിന്ന് തന്നെയുണ്ടായ ഈ തിരിച്ചടി രാഷ്ട്രീയമായും വ്യക്തിപരമായും ഗണേഷിന് ക്ഷീണമാകുമെന്ന് ഉറപ്പ്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here