രക്തസാക്ഷിയായ സൈനികന്റെ വിധവയോട് ക്രൂരമായ അവഗണന; രണ്ടേക്കര്‍ സ്ഥലത്തിനായി 51 കൊല്ലമായി അലയുന്നു; യോഗി വന്നിട്ടും ഫലമില്ല

യുദ്ധത്തില്‍ വീരചരമം പ്രാപിച്ച സൈനികരുടെ വിധവമാരോട് ഭരണകൂടം കാണിക്കുന്ന അവഗണനക്കെതിരെ അലഹബാദ് ഹൈക്കോടതി. ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ യുദ്ധവിധവമാര്‍ക്ക് അനുവദിച്ച ഒന്നേമുക്കാല്‍ ഏക്കര്‍ വസ്തു അനുവദിച്ചു കിട്ടാനായി നിസ്സഹായയായ ഒരു സ്ത്രീ 51 വര്‍ഷമായി കോടതിയിലും സര്‍ക്കാര്‍ ഓഫീസുകളിലും കയറിയിറങ്ങുകയാണ്. ഈ സംഭവം ഞെട്ടിപ്പിക്കുന്നതും അങ്ങേയറ്റം വേദനാജനകവുമാണെന്ന് ഹൈക്കോടതി പറഞ്ഞു.
1971ലെ ഇന്തോ- പാക് യുദ്ധത്തില്‍ കൊല്ലപ്പെട്ട സൈനികന്റെ വിധവയ്ക്ക് നഷ്ടപരിഹാരമായി 3.25 ഏക്കര്‍ സ്ഥലം നല്‍കാന്‍ യുപി സര്‍ക്കാര്‍ ഉത്തരവിട്ടിരുന്നു. ആദ്യഘട്ടമായി ഒന്നര ഏക്കര്‍ സ്ഥലം അനുവദിച്ചു. ബാക്കി ഒന്നേമുക്കാല്‍ ഏക്കര്‍ ഭൂമിക്കായി 1974 മുതല്‍ ഈ വിധവ സര്‍ക്കാര്‍ ഓഫീസുകളിലും കോടതിയിലുമായി കയറിയിറങ്ങുകയാണ്. നിസ്സഹായരായ മനുഷ്യരോടുള്ള സമൂഹത്തിന്റെ നിഷേധാത്മകമായ സമീപനമാണ് വ്യക്തമാക്കുന്നതെന്ന് ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി.
യുദ്ധ വിധവയ്ക്ക് അര്‍ഹമായ ഭുമി അനുവദിക്കുന്നതിന് ആവശ്യമായ നടപടി എത്രയും പെട്ടെന്ന് സ്വീകരിച്ച് അടുത്ത മാസം എട്ടിന് മുമ്പ് അറിയിക്കണമെന്ന് കോടതി ഉത്തരവിട്ടിട്ടുണ്ട്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here