‘വോട്ട് അട്ടിമറി ആരോപണം’ കത്തിക്കയറുന്നു; പ്രതിപക്ഷ എംപിരുടെ മാർച്ചിൽ സംഘർഷം

വോട്ട് അട്ടിമറി ആരോപണത്തിൽ പ്രതിഷേധം കടുപ്പിച്ച് പ്രതിപക്ഷ പാർട്ടികൾ. തെരഞ്ഞെടുപ്പ് കമ്മീഷൻ ഓഫീസിലേക്ക് നടത്തിയ മാർച്ചിൽ സംഘർഷം. മാർച്ച് പൊലീസ് തടഞ്ഞതിനെ തുടർന്നാണ് സംഘർഷമുണ്ടായത്. രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും മാർച്ചിൽ പങ്കെടുത്തു.
Also Read : ‘വോട്ട് അട്ടിമറി ആരോപണം’ രാഹുലിനെ ശക്തനാക്കുന്നു; പുതിയ ക്യാമ്പയിനുമായി കോൺഗ്രസ്
ബാരിക്കേഡ് ചാടിക്കടക്കാൻ ശ്രമിച്ച എംപിമാരെ പൊലീസ് തടഞ്ഞു. രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും ഉൾപ്പെടെയുള്ള മുതിർന്ന നേതാക്കളെയും എംപിമാരെയും പോലീസ് അറസ്റ്റ് ചെയ്ത നീക്കി.ഭരണഘടന സംരക്ഷിക്കാനുള്ള സമരമെന്നാണ് രാഹുൽ ഗാന്ധി പ്രതികരിച്ചു. രാഷ്ട്രീയ പോരാട്ടമല്ല, ഭരണഘടന സംരക്ഷിക്കാനുള്ള പോരാട്ടമാണെന്നും അദ്ദേഹം പറഞ്ഞു.
Also Read : സുരേഷ് ഗോപി ജയിച്ചത് അട്ടിമറിയിലൂടെ എന്ന വാദവുമായി എൽഡിഎഫ്; രാഹുൽ ഗാന്ധിയെ പിന്തുണച്ച് വിഎസ് സുനിൽ കുമാർ
25 പ്രതിപക്ഷ പാർട്ടികളിൽനിന്നായി 300 എംപിമാരാണ് തെരഞ്ഞെടുപ്പ് കമ്മിഷൻ ഓഫിസിലേക്ക് മാർച്ച് നടത്തിയത്. നേരത്തെ വിഷയത്തിൽ അടിയന്തര പ്രമേയത്തിനായി ലോകസഭയിൽ പ്രതിപക്ഷം നോട്ടീസ് നൽകിയിരുന്നെങ്കിലും അത് തള്ളുകയായിരുന്നു. തുടർന്ന് പ്രതിപക്ഷ എംപിമാർ പ്രതിഷേധിക്കുകയും സഭ ബഹിഷ്‌കരിക്കുകയും ചെയ്തിരുന്നു.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here