പൂട്ട് പൊളിച്ച് കടയിൽ കയറിയ കള്ളൻ മോഷ്ടിച്ചത് 30 കുപ്പി വെളിച്ചെണ്ണ; ക്ഷീണം മാറ്റാൻ സോഫ്റ്റ് ഡ്രിങ്ക്‌സും

ആലുവയിൽ കടയുടെ പൂട്ട് പൊളിച്ച് അകത്തുകയറി കള്ളൻ മോഷ്ടിച്ചത് 30 കുപ്പി വെളിച്ചെണ്ണ. 600 രൂപ വീതം വിലയുള്ള വെളിച്ചെണ്ണയാണ് കവർന്നത്. തോട്ടുമുഖം പാലത്തിന് സമീപം അയൂബ് നടത്തുന്ന ഷാ വെജിറ്റബിൾസ് ആൻഡ് ഫ്രൂട്ട്സ് കടയിലാണ് മോഷണം നടന്നത്.

കള്ളൻ ആദ്യം കടയുടെ തറ തുറന്നു കയറാനാണ് ശ്രമിച്ചത്. എന്നാൽ അതിന് സാധിക്കാതെ വന്നപ്പോഴാണ് പൂട്ട് പൊളിച്ചത്. ഇതിന്റെ സിസിടിവി ദൃശ്യങ്ങൾ പോലീസിന് ലഭിച്ചിട്ടുണ്ട്. കടയിൽ കയറിയ കള്ളൻ ആദ്യം കണ്ടത് വെളിച്ചെണ്ണയാണ്. ഇതോടെ 600 രൂപ വീതം വിലയുള്ള മുന്തിയിനം 30 കുപ്പി വെളിച്ചെണ്ണയാണ് കള്ളൻ മോഷ്ടിച്ചത്. കൂടാതെ 10 കവർ പാലും ഒരു പെട്ടി ആപ്പിളും മോഷണം പോയിട്ടുണ്ടെന്നാണ് കണ്ടെത്തിയത്.

മോഷണമെല്ലാം കഴിഞ്ഞ് ക്ഷീണം മാറാൻ ഫ്രിഡ്ജിൽ നിന്ന് സോഫ്റ്റ് ഡ്രിങ്ക്‌സും കുടിച്ചാണ് കള്ളൻ കടയിൽ നിന്നും ഇറങ്ങിയത്. ഇറങ്ങാൻ നേരമാണ് സിസിടിവി ക്യാമറ ശ്രദ്ധയിൽപ്പെട്ടത്. ഉടൻതന്നെ അതിന്റെ കേബിളുകളും മുറിച്ചാണ് കള്ളൻ സ്ഥലം വിട്ടത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top