ഭീഷണി തുടർന്ന് അമേരിക്ക; ‘ഇന്ത്യക്ക് അവസരവാദ നിലപാടെന്ന്’ ആരോപണം

റഷ്യൻ എണ്ണ ഇറക്കുമതിയുമായി ബന്ധപ്പെട്ട് ഇന്ത്യക്ക് നേരെ പ്രകോപനപരമായ ആരോപണങ്ങളുമായി അമേരിക്ക. റഷ്യയുമായുള്ള വ്യാപാരം നിർത്തിയില്ലെങ്കിൽ ഇന്ത്യയ്ക്കുമേൽ ഇനിയും തീരുവ കുട്ടുമെന്ന് യുഎസ് ട്രഷറി സെക്രട്ടറി സ്കോട് ബെസ്സന്റ്. ഇന്ത്യയ്ക്കുമേൽ കൂടുതൽ തീരുവ ആലോചിക്കുന്നുണ്ടെന്നും റഷ്യൻ എണ്ണ വാങ്ങിക്കുന്നതിനുള്ള രണ്ടാംഘട്ട ഉപരോധ പ്രഖ്യാപനത്തിന്റെ ഭാഗമായിരിക്കും അതെന്നും ബെസ്സന്റ് പറഞ്ഞു.

ഇന്ത്യയുടേത് ‘അവസരവാദ നിലപാട്’ ആണെന്ന പ്രകോപനപരമായ വിമർശനമാണ് ട്രംപിൻ്റെ വ്യാപാര ഉപദേഷ്‌ടാവ് പീറ്റർ നവാരോയും ഉയർത്തിയത്. ട്രംപും രാജ്യാന്തരതലത്തിലെ മറ്റ് പ്രമുഖ നേതാക്കളും റഷ്യ-യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കാൻ പരിശ്രമിക്കുമ്പോൾ റഷ്യയ്ക്ക് യുദ്ധത്തിന് കൂടുതൽ ഊർജം പകരുന്ന നടപടിയാണ് ഇന്ത്യയുടേതെന്നും നവാരോ പറഞ്ഞു.

Also Read : ‘കാശ്മീർ പാകിസ്ഥാൻറെ ജീവനാഡി’; അമേരിക്കയിൽ നിന്ന് ഇന്ത്യയെ വെല്ലുവിളിച്ച് പാക്‌ സൈനിക മേധാവി

അതേസമയം, 2025ന്റെ ആദ്യ പകുതിയിൽ ചൈനയുടെ റഷ്യൻ എണ്ണ ഇറക്കുമതി ഉയർന്നത് മൊത്തം എണ്ണ ഇറക്കുമതിയുടെ 46 ശതമാനമായാണ്. 2022ൽ യുദ്ധം ആരംഭിക്കുംമുൻപ് റഷ്യയുടെ വിഹിതം 34% മാത്രമായിരുന്നു. ഇന്ത്യയുടെ മൊത്തം എണ്ണ ഇറക്കുമതിയിൽ 36 ശതമാനമാണ് റഷ്യൻ എണ്ണ.

ചൈനയുടെ വർധിച്ചുവരുന്ന ആഗോള സ്വാധീനം തടയണമെങ്കിൽ ഇന്ത്യയും അമേരിക്കയും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തണമെന്ന് യുഎന്നിലെ മുൻ യുഎസ് അംബാസഡർ നിക്കി ഹേലിയുടെ മുന്നറിയിപ്പ് നൽകി. നിലവിൽ റഷ്യൻ എണ്ണ ഇടപാടുകളുടെ പേരിൽ ഇന്ത്യക്കെതിരെ യുഎസ് പ്രസിഡന്‍റ് ഡോണാൾഡ് ട്രംപ് ചുമത്തിയ ശിക്ഷാപരമായ താരിഫുകൾ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം തകർക്കുന്ന നിലയിലാണെന്നും നിക്കി ഹേലി പറഞ്ഞു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top