പിണറായി വിജയനെ വെല്ലുവിളിച്ച് അമിത് ഷാ; കമ്മ്യൂണിസം കേരളത്തിന്റെ വളർച്ചയെ തടഞ്ഞെന്ന് ആരോപണം

ദുരന്ത നിവാരണ ഫണ്ട് വിനിയോഗവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയനെ സംവാദത്തിന് ക്ഷണിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ഇതുവരെ 1300 കോടിയോളം രൂപയാണ് കേരളത്തിന് അനുവദിച്ചത്. അത് വേണ്ട രീതിയിൽ പ്രയോജനപ്പെടുത്തുന്നതിൽ കേരള സർക്കാർ പരാജയപ്പെട്ടു എന്നാണ് അമിത് ഷായുടെ ആരോപണം. മനോരമന്യൂസ് കോൺക്ലേവിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അമിത് ഷാ.അദ്ദേഹം.
Also Read : പാകിസ്ഥാനികളെ ചികഞ്ഞെടുത്ത് പുറത്താക്കണം; മുഖ്യമന്ത്രിമാര്‍ക്ക് നിര്‍ദേശം നല്‍കി അമിത് ഷാ
മോദിയുടെ 11 വർഷത്തെ ഭരണം ഇന്ത്യയുടെ സുവർണ്ണ കാലഘട്ടമാണ്. ഇന്ത്യ മുന്നോട്ട് കുതിക്കുമ്പോഴും 11 വർഷം മുമ്പ് എവിടെയായിരുന്നോ അവിടെത്തന്നെയാണ് കേരളം ഇപ്പോഴും എന്നതിൽ തനിക്ക് ഖേദമുണ്ടെന്നും അമിത് ഷാ പറഞ്ഞു. വലിയ സാധ്യതകൾ ഉള്ള കേരളത്തിൽ കമ്മ്യൂണിസ്റ്റ് പ്രത്യയശാസ്ത്രം വലിയ സ്തംഭരാവസ്ഥയാണ് ഉണ്ടാക്കുന്നത്. വരും വർഷങ്ങളിൽ വോട്ടവകാശം വിനിയോഗിച്ച് കേരളത്തിലെ ജനങ്ങളും രാജ്യത്തിന്റെ വികസന യാത്രയിൽ പങ്കാളികളാകുമെന്ന് താൻ പ്രതീക്ഷിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here