ഇന്ത്യൻ ഭാഷകളുടെ മഹത്വം പറഞ്ഞ് അമിത് ഷാ; ഇംഗ്ലീഷ് സംസാരിക്കുന്നവർക്ക് ലജ്ജ തോന്നുന്ന സാഹചര്യം വിദൂരമല്ലെന്ന് പ്രസംഗം

ഇന്ത്യയുടെ ഭാഷാ പൈതൃകം വീണ്ടെടുക്കാനും അഭിമാനത്തോടെ മാതൃഭാഷയിൽ ലോകത്തെ നയിക്കാനുമുള്ള സമയമായെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. മുൻ ഐ.എ.എസ് ഉദ്യോഗസ്ഥൻ അഷുതോഷ് അഗ്നി ഹോത്രിയുടെ ‘ മേം ബൂന്ദ് സ്വയം, ഖുദ് സാഗർ ഹൂം’ എന്ന പുസ്തകത്തിന്‍റെ പ്രകാശനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യയുടെ ഭാഷാ പൈതൃകം വീണ്ടെടുക്കാനും മാതൃഭാഷകളിൽ അഭിമാനത്തോടെ ലോകത്തെ നയിക്കാനുമുള്ള സമയം അതിക്രമിച്ചിരിക്കുന്നു . പകുതി വെന്ത വിദേശ ഭാഷകളിലൂടെ സമ്പൂർണ്ണ ഇന്ത്യ എന്ന ആശയം സങ്കൽപ്പിക്കാൻ കഴിയില്ലെന്നും അമിത് ഷാ.

നമ്മുടെ ഭാഷകൾ നമ്മുടെ സംസ്കാരത്തിന്റെ മൂല്യങ്ങളാണെന്നും .നമ്മുടെ ഭാഷകളില്ലെങ്കിൽ നമ്മൾ യഥാർത്ഥത്തിൽ ഇന്ത്യക്കാരായി തുടരില്ല.
നമ്മുടെ രാജ്യം, നമ്മുടെ സംസ്കാരം, ചരിത്രം, നമ്മുടെ മതം എന്നിവ മനസ്സിലാക്കാൻ ഒരു വിദേശ ഭാഷയും മതിയാകില്ല. ഇംഗ്ലീഷ് സംസാരിക്കുന്നത് നാണക്കേടാണെന്ന് തോന്നുന്നൊരു സമൂഹം വിദൂരമല്ലെന്നും അങ്ങനെയുള്ളവർക്കു മാത്രമേ മാറ്റം സാധ്യമാക്കാൻ കഴിയൂ എന്നും അദ്ദേഹം പറഞ്ഞു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top