സരിത ഇഫക്ടില്‍ തെറിച്ച ബാബുരാജ് വെറുതേ ഇരിക്കുന്നില്ല; ശ്വേതക്കെതിരായ കേസിന് പിന്നില്‍ നടന്‍; മാലാ പാര്‍വതി തുറന്ന് കാണിക്കുന്നത് അമ്മയിലെ ക്രിമിനലുകളെ

സിനിമ അഭിനേതാക്കളുടെ സംഘടനയായ അമ്മയിലെ തിരഞ്ഞെടുപ്പില്‍ വിവാദങ്ങള്‍ പലവിധം. ജനറല്‍ സെക്രട്ടറി സ്ഥാനത്ത് മത്സരിക്കാനിരുന്ന ബാബുരാജിന് എതിരെ സംഘടനയ്ക്കുളളില്‍ നിന്നും തന്നെ എതിര്‍പ്പു ഉയര്‍ന്നു. പിന്നാലെ സരിത എസ് നായര്‍ മോഹന്‍ലാല്‍ തന്റെ ചികിത്സക്കായി നല്‍കിയ 40 ലക്ഷം രൂപ ബാബുരാജ് തട്ടിയെടുത്ത് എന്ന ആരോപണം കൂടി വന്നതോടെ മത്സരത്തില്‍ നിന്നും പിന്‍മാറി.
മത്സരത്തില്‍ നിന്നും പിന്മാറുന്നതായി പ്രഖ്യാപിച്ചപ്പോള്‍ അംഗങ്ങളില്‍ നിന്ന് ലഭിച്ച ചാനല്‍ ഉപദേശങ്ങള്‍ മരണം വരെ ഹൃദയത്തില്‍ സൂക്ഷിക്കും എന്ന് ബാബുരാജ് വ്യക്തമാക്കിയിരുന്നു. ഇത് ഒരു ഭീഷണി ആയിരുന്നു എന്ന് ഇപ്പോഴാണ് മനസിലായത് എന്നാണ് നടി മാലാ പാര്‍വതി പറയുന്നത്. സംഘടനയിലെ പലര്‍ക്കും ബാബുരാജിനെ ഭയമാണെന്നും തനിക്ക് ഭീഷണി ഉണ്ടെന്നും മാല പാര്‍വതി തുറന്ന് പറയുകയാണ്.
അമ്മ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്ന ശ്വേത മേനോനെതിരെ സാമ്പത്തിക ലാഭത്തിനു വേണ്ടി സിനിമയില്‍ അശ്ലീലരംഗങ്ങളില്‍ അഭിനയിച്ചു എന്ന പേരില്‍ വന്ന കേസ് പോലും ഗൂഡാലോചനയുടെ ഭാഗമാണ്. അതിനു പിന്നില്‍ ബാബുരാജുമായി ബന്ധമുള്ളവരാകാം എന്നാണ് വിശ്വസിക്കുന്നത്. ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് മത്സരിക്കുന്ന കുക്കു പരമേശ്വരനേയും ടാര്‍ജറ്റ് ചെയ്യുകയാണ് എന്നും മാല പാര്‍വതി ആരോപിക്കുന്നു.
മോഹന്‍ലാല്‍ ഒഴിഞ്ഞതോടെ സംഘടനയിൽ അധികാരം ഉറപ്പിക്കാന്‍ ചിലര്‍ ശ്രമിക്കുകയാണ്. വലിയ ആസ്തിയും പണവും ഉള്ള സംഘടനയാണ് അമ്മ. അതില്‍ സുഖിച്ചു പോയവര്‍ക്ക് അത് വിട്ടുകൊടുക്കാനുള്ള മടിയുടെ ഭാഗമാണ് ഈ നീക്കങ്ങള്‍. ഹേമ കമ്മറ്റിയില്‍ തകര്‍ന്നു പോയ അമ്മ സംഘടനയെ താങ്ങി നിര്‍ത്തിയത് ബാബുരാജാണ് എന്ന് പറഞ്ഞ് പ്രചരിപ്പിക്കുകയാണ്. അതൊന്നും ശരിയല്ലെന്നും മാല പാര്‍വതി ആരോപിക്കുന്നു.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here