സരിത എഫക്ടില്‍ പിന്‍വലിഞ്ഞ് ബാബുരാജ്; അമ്മയിലേക്ക് ഇനി ഒരിക്കലുമില്ലെന്ന് പ്രഖ്യാപനം; പ്രതികരിക്കാതെ മോഹന്‍ലാലും

മോഹന്‍ലാല്‍ തന്റെ ചികിത്സയ്ക്കായി നല്‍കിയ 4 ലക്ഷം രൂപ തട്ടിയെടുത്തു എന്ന സരിത എസ് നായരുടെ ആരോപണത്തിന് പിന്നാലെ നിര്‍ണായക തീരുമാനം പ്രഖ്യാപിച്ച് നടന്‍ ബാബുരാദജ്. താരസംഘടനയായ അമ്മയുടെ ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് മത്സരത്തിന് ഇല്ലെന്ന് പ്രഖ്യാപിച്ചു. മത്സരിക്കാന്‍ നല്‍കിയിരുന്ന നോമിനേഷനും പിന്‍വലിച്ചു.

ബാബു രാജ് മത്സരിക്കുന്നതിന് എതിരെ നേരത്തെ തന്നെ അമ്മയ്ക്കുള്ളില്‍ നിന്നും എതിര്‍പ്പുയര്‍ന്നിരുന്നു. ലൈംഗിക പീഡനം അടക്കമുള്ള ആരോപണങ്ങള്‍ നേരിടുന്ന ഒരാള്‍ ഭാരവാഹി സ്ഥാനത്തേക്ക് മത്സരിക്കുന്നത് ശരിയല്ലെന്നായിരുന്നു വിമര്‍ശനം. ഇതിനു പിന്നാലെയാണ് സരിതയുടെ സാമ്പത്തിക ആരോപണം കൂടി വന്നത്. ഇതോടെയാണ് ബാബുരാജ് പിന്‍വലിഞ്ഞത്.

ALSO READ : ‘അമ്മ’ തർക്കത്തിൽ സരിതയുടെ സർപ്രൈസ് എൻട്രി; ബാബുരാജിനെതിരെ ആരോപണം; ‘മോഹൻലാൽ നൽകിയ തുക വെട്ടിച്ചു’

സരിത ഉന്നയിച്ച് ആരോപണത്തില്‍ ഇതുവരെയും ബാബുരാജോ മോഹന്‍ലാലോ പ്രതികരിച്ചിട്ടില്ല. ഇതിനെ ചുറ്റിപ്പറ്റിയും ചര്‍ച്ചകള്‍ പുരോഗമിക്കുന്നുണ്ട്. മോഹന്‍ലാല്‍ ചികിത്സക്കായി നല്‍കാന്‍ ഏല്‍പ്പിച്ച പണം ബാബുരാജ് കേരള ഫിനാന്‍സ് കോര്‍പ്പറേഷനിലെ ലോണ്‍ കുടിശ്ശിക ആയ 387,000 രൂപ അടച്ചുതീര്‍ത്തുവെന്ന ആരോപണമാണ് സരിത എസ് നായര്‍ ഇന്നലെ ഫേസ്ബുക്കില്‍ പങ്കുവെച്ചത്. ഇതോടെ മോഹന്‍ലാല്‍ എന്തിനാണ് സരിതയ്ക്ക് ഇത്രയും വലിയ തുക നല്‍കിയതെന്ന ചോദ്യമാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്നത്.

സരിത നിലവില്‍ വെല്ലൂരിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണെന്നാണ് അമ്മ ഇന്ദിര മാധ്യമ സിന്‍ഡിക്കേറ്റ്‌നോട് പറഞ്ഞിരുന്നു. മോഹന്‍ലാല്‍ മാത്രമല്ല നിരവധിപേരില്‍ നിന്ന് സാമ്പത്തിക സഹായം ചികിത്സയ്ക്കായി വാങ്ങിയിട്ടുണ്ടെന്നും വെളിപ്പെടുത്തി. എന്നാല്‍ സരിത എസ് നായരെയും ഇതുവരെ ബന്ധപ്പെടുവാന്‍ സാധിച്ചിട്ടില്ല.

ALSO READ : ബാബുരാജിനെതിരായ തട്ടിപ്പ് ആരോപണത്തിൽ സരിതക്കെതിരെ സൈബർ അറ്റാക്ക്; ഉമ്മൻചാണ്ടിയെ പെടുത്തിയത് പോലെയെന്ന് ചർച്ചകൾ

സരിതയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ വലിയ ആക്രമണമാണ് നടക്കുന്നത്. കേട്ടാല്‍ അറയ്ക്കുന്ന തെറികളും അസഭ്യ വര്‍ഷങ്ങളുമാണ് പോസ്റ്റിനു താഴെ കമന്റ് ആയി വരുന്നത്. പീഡനക്കേസില്‍ ഉമ്മന്‍ചാണ്ടിയെ കുരുക്കിയതു പോലെ ബാബുരാജിനെതിരെയും വ്യാജ ആരോപണം ഉന്നയിക്കുകയാണെന്നും കമന്റുകളുണ്ട്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top