അമ്മ പിടിക്കാൻ മൂന്നു സംഘങ്ങൾ: നവ്യയെ ഇറക്കാനൊരുങ്ങി പൊന്നമ്മ ബാബു ഗ്രൂപ്പ്? ചെക്ക് വയ്ക്കാൻ കൈകോർത്ത് ബൈജുവും ശ്വേതയും

മോഹൻലാൽ ഒഴിഞ്ഞ ഇടവേളയിൽ ‘അമ്മ’യിലെ ‘തല’ യാകാൻ പോര് മുറുകുന്നു. തെരഞ്ഞെടുപ്പിൽ കൂടുതൽ പേർ മത്സരരംഗത്ത് ഇറങ്ങുമെന്ന് സൂചന . മുൻ കമ്മിറ്റി അംഗങ്ങൾക്ക് പുറമെ താരങ്ങൾ മൂന്ന് സംഘങ്ങൾ ആയി തിരിഞ്ഞു മത്സരിക്കാനാണ് ഇപ്പോൾ നീക്കം നടക്കുന്നത്.

മുൻ കമ്മറ്റികളിൽ ഭാരവാഹിയായിരുന്ന കുക്കു പരമേശ്വരന്റെ നേതൃത്വത്തിൽ ഒരു സംഘം മത്സരത്തിന് തയ്യാറെടുക്കുന്നുണ്ട്. അതിന് പുറമെ ‘അമ്മയുടെ പെൺമക്കൾ’ എന്ന വാട്സാപ്പ് ഗ്രൂപ്പിൽ നിന്നും പൊന്നമ്മ ബാബുവും ഉഷ ഹസീനയും ചേർന്ന് നവ്യ നായരെ മത്സരിപ്പിക്കാൻ ശ്രമിക്കുന്നുണ്ട്. ബൈജു സന്തോഷ്, ശ്വേത മേനോൻ എന്നിവരുടെ നേതൃത്വത്തിൽ മൂന്നാമതൊരു സംഘവും രംഗത്ത് എത്തിയേക്കും.

Also Read: പൃഥ്വിക്കായി വീണ്ടും കളത്തിലിറങ്ങി മല്ലിക… ‘അവനെ ഒറ്റപ്പെടുത്താൻ സിനിമയിൽ നിന്നും ശ്രമം’

മുൻ കമ്മറ്റികളിലെ സ്ഥിരം അംഗമായിരുന്ന ഇടവേള ബാബു വീണ്ടും തിരിച്ചെത്താൻ ശ്രമിക്കുന്നതാണ് ഏറെ ശ്രദ്ധേയം. ഒറ്റയാനായി മത്സരിക്കാൻ തയ്യാറെടുക്കുകയാണ് എന്നാണ് റിപ്പോർട്ടുകൾ. നിലവിലെ കമ്മിറ്റിയിൽ നിന്നും വിനു മോഹൻ, സരയൂ, ജോമോൾ, അനന്യ എന്നിവർ മത്സരിക്കുന്നതിൽ എതിർപ്പുകളും ഉയരുന്നുണ്ട്.

Also Read: മല്ലികയുടെ സര്‍ജിക്കല്‍ സ്‌ട്രൈക്ക് ഏറ്റു; വരച്ചവരയിൽ മോഹൻലാൽ ടീമെത്തി; ഇനി പൃഥ്വിരാജിനെ ഒറ്റക്ക് ക്രൂശിക്കാൻ കഴിയില്ല

വരുന്ന ബുധനാഴ്ച മുതൽ നോമിനേഷൻ സമർപ്പിക്കാം. ഓഗസ്റ്റ് 15നാണ് വോട്ടെടുപ്പ്. രാവിലെ വോട്ടെടുപ്പിന് ശേഷം വൈകിട്ട് ഫലപ്രഖ്യാപനം ഉണ്ടാകും. 506 അംഗങ്ങളുള്ള ‘അമ്മ’ സംഘടനയിൽ 300 പേരും സ്ത്രീകളാണ്. ഇതിൽ നാലുപേർ മാത്രമാണ് നിലവിൽ എക്സിക്യൂട്ടിവിൽ ഉള്ളത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top