മാധ്യമങ്ങളോട് മിണ്ടരുത്; പരസ്യ പ്രതികരണത്തിന് വിലക്ക് ഏര്‍പ്പെടുത്തി അമ്മ

തിരഞ്ഞടുപ്പ് നടക്കാനിരിക്കുന്ന താരസംഘടനയായ അമ്മയില്‍ പരസ്യ പ്രതികരണങ്ങള്‍ക്ക് വിലക്ക്. സംഘടനയുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ മാധ്യമങ്ങളോട് സംസാരിക്കരുത് എന്നാണ് അംഗങ്ങള്‍ക്ക് നല്‍കിയിരിക്കുന്ന നിര്‍ദേശം. തിരഞ്ഞെടുപ്പ് നടക്കും വരെ സംഘടനയെ മോശമാക്കുന്ന രീതിയിലുള്ള ഒരു നീക്കവും ആരും നടതത്തരുത് എന്ന സന്ദേശമാണ് നല്‍കിയിരിക്കുന്നത്.
ALSO READ : കേസുകളിൽ കുരുങ്ങി മലയാള സിനിമ ലോകം; മോഹൻലാൽ കളം ഒഴിഞ്ഞതോടെ ‘അമ്മ’യിൽ തമ്മിൽ തല്ല്
പ്രസിന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്ന ശ്വേത മേനോനെതിരെ വന്ന കേസും ഇതില്‍ ബാബുരാജിനെ സംശയ നിഴലില്‍ നിര്‍ത്തിയുള്ള നടി മാലാ പാര്‍വതിയുടെ പ്രതികരണവും വലിയ വിവാദമായിരുന്നു. ഇതോടെ അംഗങ്ങള്‍ രണ്ട് ചേരിയില്‍ നിന്ന് പരസ്പരം ആരോപണങ്ങള്‍ ഉന്നയിക്കുന്ന നിലയിലേക്ക് മാറിയിരുന്നു. പ്രശ്‌നങ്ങള്‍ ഇങ്ങനെ തുടര്‍ന്നാല്‍ ഉണ്ടാകാവുന്ന പ്രശ്‌നങ്ങള്‍ മനസിലാക്കിയാണ് ഒന്നും മിണ്ടരുത് എന്ന തിട്ടൂരം നല്‍കിയിരിക്കുന്നത്.
അമ്മ’പ്രസിഡന്റ് സ്ഥാനത്തക്ക് ശ്വേത മോനോനും ദേവനും തമ്മിലാണ് മത്സരം. ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് കുക്കു പരമേശ്വരനും രവീന്ദ്രനും മത്സരിക്കുന്നു. ഓഗസ്റ്റ് 15നാണ് തിരഞ്ഞെടുപ്പ്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here