അമീബിക് മസ്തിഷ്‌കജ്വരം : ആശങ്കയേറ്റി കേസുകൾ കൂടുന്നു; പനി ബാധിച്ച് എത്തുന്ന കുട്ടികള്‍ക്ക് പരിശോധന

സംസ്ഥാനത്ത് ആശങ്ക വര്‍ദ്ധിപ്പിച്ച് അമീബിക് മസ്തിഷ്‌കജ്വരം സ്ഥിരീകരിക്കുന്നവരുടെ എണ്ണം വര്‍ദ്ധിക്കുന്നു. മലപ്പുറം ചേളാരി സ്വദേശിക്ക് രോഗം സ്ഥിരീകരിച്ചു. പതിനൊന്നു വയസുള്ള കുട്ടിക്കാണ് രോഗം ബാധിച്ചത്. രോഗലക്ഷങ്ങളോടെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ എത്തിക്കുക ആയിരുന്നു. ഡോക്ടര്‍മാര്‍ക്ക് സംശയം തോന്നിയതിനെ തുടര്‍ന്ന് സ്രവ പരിശോധന നടത്തുക ആയിരുന്നു. കുട്ടിക്ക് എവിടെ നിന്ന് രോഗം ബാധിച്ചു എന്നതില്‍ അന്വേഷണം തുടരുകയാണ്.

നിലവില്‍ 3 പേരാണ് കോഴിക്കോട് അമീബിക് മസ്തിഷ്‌കജ്വരം ബാധിച്ച് ചികിത്സയിലുളളത്. ഇതില്‍ മൂന്ന് മാസം പ്രയമുളള കുട്ടിയുമുണ്ട്. അതീവ ഗുരുതരാവസ്ഥയില്‍ വെന്റിലേറ്ററിലാണ് കുട്ടി ചടികിത്സയിലുള്ളത്. രോഗലക്ഷണങ്ങളോടെ ഒരു 45കാരനും കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. രോഗികളുടെ എണ്ണം വര്‍ദ്ധിച്ച സാഹചര്യത്തില്‍ ആരോഗ്യവകുപ്പ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കിയിട്ടുണ്ട്.

കഴിഞ്ഞ വ്യാഴാഴ്ച അമീബിക് മസ്തിഷ്‌കജ്വരം ബാധിച്ച് മരിച്ച കുട്ടിയുടെ സഹോദരങ്ങളുടെ പരിശോധന ഫലം നെഗറ്റീവായത് ആശ്വാസമാണ്. താമരശ്ശേരി സ്വദേശിയായ ഒന്‍പത് വയസ്സുകാരിയുടെ സഹോദരങ്ങളുടെ സ്രവ പരിശോധനാഫലമാണ് നെഗറ്റീവായത്. ഗവ. മെഡിക്കല്‍ കോളേജിലെ മൈക്രോബയോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് കുട്ടികള്‍ക്ക് അമീബിക് മസ്തിഷ്‌കജ്വരമല്ലെന്ന് കണ്ടെത്തിയത്. വൈറല്‍പ്പനിയെത്തുടര്‍ന്ന് തിങ്കളാഴ്ചയാണ് കുട്ടികളെ മെഡിക്കല്‍ കോളേജിലെ പ്രവേശിപ്പിച്ചത്. നിലവില്‍ കുട്ടികളുടെ ആരോഗ്യനില തൃപ്തികരമാണ്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top